Connect with us

അതിര്‍ത്തികളിലെ പാക് പ്രകോപനം തുടരുന്നു

അന്തര്‍ദേശീയം

അതിര്‍ത്തികളിലെ പാക് പ്രകോപനം തുടരുന്നു

ന്യുഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തികളിലെ പാക് പ്രകോപനം തുടരുന്നു, ഇന്ത്യ ശക്തമായി തിരിച്ചടിക്കുന്നു. ഇന്നലെ രാത്രിയിലും പ്രകോപനം തുടര്‍ന്ന പാകിസ്ഥാന്‍ ഇന്ത്യയുടെ അതിര്‍ത്തി മേഖലയിലെ വിവിധയിടങ്ങളിലേക്ക് ഡ്രോണ്‍ ആക്രമണം നടത്തിയെങ്കിലും എല്ലാം നിഷ്പ്രഭമാക്കി ഇന്ത്യന്‍ സേന. നിയന്ത്രണരേഖയില്‍ ഷെല്ലിങും കാശ്മീരിലെ ബാരാമുള്ള മുതല്‍ ഗുജറാത്തിലെ ഭുജ് വരെയുള്ള 26 സ്ഥലങ്ങളില്‍ ഡ്രോണ്‍ ആക്രമണം നടത്തി പാകിസ്ഥാന്‍ ഇന്ത്യയെ പ്രകോപിച്ചു.

ജമ്മുവില്‍ മാത്രം 100 ഡ്രോണുകളെത്തിയെന്നാണ് വിവരം. എല്ലാം ഇന്ത്യന്‍ സേന തകര്‍ത്തു. ജമ്മു കാശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് പാക് ഡ്രോണുകള്‍ എത്തിയത്. ഇതില്‍ പഞ്ചാബിലെ ഫിറോസ്പൂരില്‍ മാത്രമാണ് പാക് ഡ്രോണ്‍ ആക്രമണത്തില്‍ അപകടമുണ്ടായത്. മേഖലയിലെ ഒരു വീടിന് മേലെ പതിച്ച ഡ്രോണ്‍, വലിയ തീപിടിത്തത്തിന് കാരണമായി. ഒരു സ്ത്രീക്ക് ഗുരുതരമായി പൊള്ളലേറ്റു. പരിക്കേറ്റ രണ്ട് പേരുടെ നില സാരമുള്ളതല്ലെന്നാണ് വിവരം.

രാജ്യത്തെ വിവിധയിടങ്ങളില്‍ പാക് ഡ്രോണുകള്‍ ഇന്നലെ ആക്രമണം നടത്തിയതിന് പിന്നാലെ ഇന്ത്യ ശക്തമായി തിരിച്ചടിക്കുന്നു. ജമ്മു സെക്ടറിന്റെ മറുഭാഗത്താണ് ഇന്ത്യയുടെ തിരിച്ചടി. അന്താരാഷ്ട്ര അതിര്‍ത്തിയിലും നിയന്ത്രണരേഖയിലും ഇന്ത്യ ശക്തമായി തിരിച്ചടിക്കുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാജ്യാതിര്‍ത്തി കടന്നുള്ള പാകിസ്ഥാന്റെ പ്രകോപനങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കാന്‍ ഇന്ത്യന്‍ നാവിക സേനയും രംഗത്തുണ്ട്. സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലുകളടക്കം ഘടിപ്പിച്ച ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍ കറാച്ചി തുറമുഖം ലക്ഷ്യമിട്ട് പുറപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുലര്‍ച്ചെയും ആക്രമണം തുടരുന്ന പാകിസ്ഥാനിലേക്ക് ശക്തമായ പ്രത്യാക്രമണം നടത്തുകയാണ് ഇന്ത്യന്‍ സൈന്യം. കറാച്ചി, പെഷവാര്‍, ലാഹോര്‍ എന്നിവിടങ്ങളിലാണ് ഇന്ത്യ ശക്തമായ ആക്രമണം നടത്തിയത്. അതിനിടെ, ഇന്ത്യയില്‍ വിവിധയിടങ്ങളില്‍ പാകിസ്ഥാന്‍ വീണ്ടും ആക്രമണം നടത്തി. ശ്രീനഗറിലും പഞ്ചാബില്‍ അമൃത്‌സറിലും രാവിലെയും തുടര്‍ച്ചയായ ആക്രമണം നടത്തുകയാണ് പാകിസ്ഥാന്‍. അതിനിടെ, ജമ്മുവില്‍ ഒരു പാക് പോര്‍ വിമാനം ഇന്ത്യ തകര്‍ത്തതായി റിപ്പോര്‍ട്ട് പുറത്തുവരുന്നുണ്ട്. ജമ്മുവിന്‍ കനത്ത ശബ്ദമാണ് കേള്‍ക്കുന്നത്. സിര്‍സയില്‍ പാകിസ്ഥാന്റെ ലോങ് റേഞ്ച് മിസൈല്‍ ഇന്ത്യ പ്രതിരോധിച്ച് തകര്‍ത്തുവെന്നും റിപ്പോര്‍ട്ടുണ്ട്.

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in അന്തര്‍ദേശീയം

Trending News

To Top