അന്തര്‍ദേശീയം
ദക്ഷിണ ചൈനയിലും ഫിലിപ്പീന്‍സിലും നാശം വിതച്ച് രഗാസ
ന്യുഡല്‍ഹി: ദക്ഷിണ ചൈനയിലും ഫിലിപ്പീന്‍സിലും നാശം വിതച്ച് ഈ വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റുകളില്‍ ഒന്നായ രഗാസ. തായ്വാനില്‍ ചുഴലിക്കാറ്റിന്റെ കെടുതിയില്‍ 17 പേര്‍ മരിച്ചു. നൂറ്റന്‍പതിലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. മുന്നറിപ്പിനെത്തുടര്‍ന്ന് 20 ലക്ഷം പേരെ ഒഴിപ്പിച്ചു. ഫിലിപ്പീന്‍സില്‍ കഴിഞ്ഞ ദിവസമുണ്ടായ കാറ്റില്‍ 3 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. ഫിലിപ്പീന്‍സില്‍ നാശം വിതച്ചതിന് പിന്നാലെയാണ് ദക്ഷിണ ചൈനീസ് തീരത്ത് രഗാസ ആഞ്ഞടിച്ചത്.
