Connect with us

ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ഒസ്മാന്‍ ഡെംബലെയ്ക്ക്

അന്തര്‍ദേശീയം

ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ഒസ്മാന്‍ ഡെംബലെയ്ക്ക്

ന്യുഡല്‍ഹി: ഫുട്‌ബോള്‍ ലോകത്തെ ഈ വര്‍ഷത്തെ മികച്ച താരത്തിനുള്ള ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം പി.എസ്.ജി. താരം ഒസ്മാന്‍ ഡെംബലെയ്ക്ക്. ബാഴ്‌സലോണയുടെ യുവ താരം ലാമിന്‍ യമാലിനെ പിന്തള്ളിയാണ് ഫ്രഞ്ച് സ്‌ട്രൈക്കര്‍ ഡെംബലെ പുരസ്‌കാരത്തില്‍ മുത്തമിട്ടത്. പുരസ്‌കാര വേളയില്‍ വികാരഭരിതനായ താരം ഈ നിമിഷത്തിലേക്കുള്ള ദൂരം ഒട്ടും എളുപ്പമായിരുന്നില്ലെന്നും പി.എസ്.ജി ക്ലബിനും പരിശീലകന്‍ ലൂയിസ് എന്റികിനും പ്രത്യേകം നന്ദിയറിയിച്ചു.

പി.എസ്.ജി.യെ ആദ്യ ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലേക്ക് നയിച്ച ഡെംബലേ ക്ലബ്ബിനെ ഫ്രഞ്ച് ലീഗിലും ചാമ്പ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക സംഭാവന നല്‍കിയിരുന്നു. 35 ഗോളും 16 അസിസ്റ്റുമാണ് സീസണില്‍ പി.എസ്.ജി. കുപ്പായത്തില്‍ ഡെംബലെയുടെ സംഭാവന. യൂറോകപ്പിന് ശേഷമുള്ള മത്സരങ്ങളിലെ പ്രകടനമാണ് പുരസ്‌കാരത്തിന് പരിഗണിച്ചത്.

ബാഴ്‌സലോണയുടെ ഐറ്റാന ബോണ്‍മാറ്റിയാണ് മികച്ച വനിതാ താരം. മികച്ച യുവതാരത്തിനുള്ള കോപാ ട്രോഫി ബാഴ്‌സലോണയുടെ ലാമിന്‍ യമാല്‍ കരസ്ഥമാക്കി. പി.എസ്.ജി.യാണ് ഈ വര്‍ഷത്തെ മികച്ചപുരുഷ ക്ലബ്. ആഴ്‌സണല്‍ ആണ് മികച്ച വനിതാ ക്ലബ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in അന്തര്‍ദേശീയം

Trending News

To Top