Connect with us

തിരിച്ചടി ഭയന്ന്, അമേരിക്കയുടെ സഹായം തേടി പാകിസ്ഥാന്‍

അന്തര്‍ദേശീയം

തിരിച്ചടി ഭയന്ന്, അമേരിക്കയുടെ സഹായം തേടി പാകിസ്ഥാന്‍

ന്യുഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ തിരിച്ചടിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സേനകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയ സാഹചര്യത്തില്‍ പാകിസ്ഥാന്‍ അമേരിക്കയുടെ സഹായം തേടി. സംഘര്‍ഷ സ്ഥിതി പരിഹരിക്കാന്‍ ഇടപെടണമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയയോട് ആവശ്യപ്പെട്ടു. ഇന്ത്യ പാകിസ്ഥാനെതിരെ കര്‍ശന നിലപാട് തുടരുന്ന സാഹചര്യത്തിലാണ് പാകിസ്ഥാന്‍ ലോക രാജ്യങ്ങളുടെ സഹായം തേടുന്നത്.

പഹല്‍ഗാം ഭീകരാക്രമണത്തിലെ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്നും നിര്‍ണായക യോഗങ്ങള്‍ തുടരും. പ്രധാനമന്ത്രി നരന്ദ്രമോദിയും അമിത്ഷായും സാഹചര്യം വിലയിരുത്തും. കേന്ദ്രമന്ത്രി സഭ യോഗത്തിന് ശേഷം രാത്രി വൈകി പ്രധാനമന്ത്രി കരസേന മേധാവിയുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ച്ചായായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതില്‍ പാകിസ്ഥാനെ അതൃപ്തി അറിയിച്ച സാഹചര്യത്തില്‍ തുടര്‍നീക്കങ്ങള്‍ ഇന്ത്യ നിരീക്ഷിക്കുകയാണ്.

അതേസമയം, ചര്‍ച്ചയ്ക്ക് പിന്നാലെ സംഘര്‍ഷാവസ്ഥ ഒഴിവാക്കണമെന്ന് ഇന്ത്യയോടും പാകിസ്ഥാനോടും അമേരിക്ക ആവശ്യപ്പെട്ടു. ചര്‍ച്ചയിലൂടെ പ്രശ്‌ന പരിഹാരം വേണമെന്ന് മാര്‍ക്കോ റൂബിയോ ആവശ്യപ്പെട്ടു. എസ് ജയശങ്കറുമായും ഷെഹബാസ് ഷെരീഫുമായും റൂബിയോ സംസാരിച്ചു. ഭീകരാക്രമണത്തിന്റെ അന്വേഷണത്തില്‍ പാകിസ്ഥാന്‍ സഹകരിക്കണമെന്നും യു.എസ്. നിര്‍ദേശിച്ചു. ഭീകരവാദത്തിനെതിരെ ഇന്ത്യയുടെ കൂടെ നില്‍ക്കുമെന്നും യു.എസ്. വ്യക്തമാക്കി.

 

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in അന്തര്‍ദേശീയം

Trending News

To Top