Connect with us

മോചനമല്ല, വധശിക്ഷ ഉടന്‍ നടപ്പാക്കുമെന്ന് തലാലിന്റെ സഹോദരന്‍

അന്തര്‍ദേശീയം

മോചനമല്ല, വധശിക്ഷ ഉടന്‍ നടപ്പാക്കുമെന്ന് തലാലിന്റെ സഹോദരന്‍

ന്യുഡല്‍ഹി: യെമനി പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ശിക്ഷ റദ്ദാക്കിയെന്ന പ്രചാരണത്തില്‍ പ്രതികരണവുമായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍. നിമിഷപ്രിയ ഉടന്‍ മോചിതയാകുമെന്ന പ്രചരണം തലാലിന്റെ സഹോദരന്‍ നിഷേധിച്ചു. മോചനമല്ല, വധശിക്ഷ ഉടന്‍ നടപ്പാകുകയാണ് ഉണ്ടാവുക എന്ന് പോസ്റ്റില്‍ പറയുന്നു. ഇവാഞ്ചലിസ്റ്റും ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റീവ് എന്ന സംഘടനയുടെ സ്ഥാപകനുമായ ഡോ. പോള്‍. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ വീഡിയോയിലൂടെ ഡോ. പോള്‍ നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമെന്ന് പറഞ്ഞിരുന്നു. മറ്റ് റിപ്പോര്‍ട്ടുകളും ഇതിനോടൊപ്പം പുറത്തുവന്നു.

കേസില്‍ പുതിയ വെളിപ്പെടുത്തലുമായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദിയും രംഗത്തെത്തി. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുമായി ബന്ധപ്പെടുകയോ ചര്‍ച്ച നടത്തുകയോ ചെയ്തതായി അവകാശപ്പെടുന്ന വ്യക്തികള്‍ക്ക് കുടുംബവുമായി യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അവരുമായി ഒരു സമയത്തും ഒരിടത്തും വെച്ച് ബന്ധപ്പെടുകയോ കൂടിക്കാഴ്ച നടത്തുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. വിധി നടപ്പാവാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചത് സൂഫി പണ്ഡിതരുടെ ഇടപെടലിലാണെന്നായിരുന്നു പുറത്തുവന്ന വിവരം. തുടക്കം മുതല്‍ നിമിഷപ്രിയയുടെ മോചനത്തിനായ് ശ്രമം നടത്തിയിരുന്ന സാമുവല്‍ ജെറോമിനെ അറിയില്ലെന്നും ഇദ്ദേഹം പറഞ്ഞിരുന്നു.

നിമിഷ പ്രിയയുടെ ശിക്ഷ റദ്ദാക്കിയെന്ന പ്രചാരണം തള്ളി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. അത്തരം ഒരു വിവരവും ഇല്ലെന്ന് വിദേശകാര്യ വൃത്തങ്ങള്‍ വ്യക്തമാക്കി. നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി യെമനിലുള്ള സുവിശേഷകന്‍ കെഎ പോള്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ കേസില്‍ കൂടുതല്‍ നീക്കങ്ങളൊന്നും നടന്നിട്ടില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിച്ചു. അവകാശവാദം വ്യാജമെന്ന് യമനില്‍ നിമിഷപ്രിയയുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്ന സാമുവല്‍ ജെറോമും പറഞ്ഞിരുന്നു.

അതേസമയം, നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് യെമെനില്‍ നടക്കുന്ന മധ്യസ്ഥചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ക്കൂടി പങ്കെടുക്കണമെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശകാര്യ വകുപ്പുമായി ചേര്‍ന്നുകൊണ്ടുള്ള യോജിച്ച നീക്കംനടത്തുമെന്നും കാന്തപുരത്തിന്റെ ഓഫീസ് അറിയിച്ചു. നയതന്ത്രചര്‍ച്ചകളുടെ തുടര്‍ച്ചയും നിയമപരമായ കാര്യക്ഷമതയും ഉറപ്പുവരുത്തുന്നതോടൊപ്പം കേസിന്റെ സാംസ്‌കാരികമായ സെന്‍സിറ്റിവിറ്റികൂടി മനസ്സിലാക്കിയുള്ള യോജിച്ച പ്രവര്‍ത്തനങ്ങള്‍ക്കേ തുടര്‍ നടപടികളെ ഫലപ്രദമായ രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയൂ എന്നതിനാലാണ് ഇങ്ങനെയൊരു യോജിച്ച നീക്കത്തിന് രൂപംനല്‍കിയിരിക്കുന്നത്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in അന്തര്‍ദേശീയം

Trending News

To Top