അന്തര്‍ദേശീയം
റഷ്യയെ നടുക്കി ഒരു മണിക്കൂറില്‍ അഞ്ച് ഭൂചലനങ്ങള്‍
ന്യുഡല്‍ഹി: റഷ്യയെ നടുക്കി ഒറ്റ മണിക്കൂറില്‍ അഞ്ച് ഭൂചലനങ്ങള്‍. റഷ്യയുടെ കംചാട്ക തീരത്താണ് 7.4 തീവ്രതയുള്ള ഭൂകമ്പമുണ്ടായത്. റഷ്യയുടെ കിഴക്കന്‍ മേഖലയിലെ കംചാട്ക തീരത്തിനടുത്ത് ശക്തമായ ഭൂകമ്പങ്ങളെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പടക്കം പുറപ്പെടുവിച്ചു. 300 കിലോമീറ്റര്‍ വരെ ദൂരത്തില്‍ അപകടകരമായ സുനാമി തിരമാലകള്‍ ഉണ്ടാകാനുള്ള സാധ്യത ഉയര്‍ന്നതായി മുന്നറിയിപ്പ് നല്കി.
