അന്തര്‍ദേശീയം
ഓസ്‌കര്‍ അവാര്‍ഡ് പ്രഖ്യാപിച്ചു; അഡ്രിയന്‍ ബ്രോഡി മികച്ച നടന്‍
ലോസ് ഏഞ്ചല്‍സ്: 97-ാമത് ഓസ്‌കര്‍ പ്രഖ്യാപനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ‘ദ ബ്രൂട്ടലിസ്റ്റ്’ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ അമേരിക്കന്‍ നടനായ അഡ്രിയന്‍ ബ്രോഡിയാണ് മികച്ച നടനുള്ള ഓസ്‌കര്‍ പുരസ്‌കാരത്തിന് അര്‍ഹനായിരിക്കുന്നത്. 51 കാരനായ ബ്രോഡിക്ക് 2002ല്‍ മികച്ച നടനുള്ള അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
ഇരുപത്തിമൂന്ന് വിഭാഗങ്ങളിലാണ് പുരസ്‌കാരം പ്രഖ്യാപിക്കുന്നത്. മികച്ച ചിത്രം, നടന്‍, നടി കാറ്റഗറികളില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ ഇന്ത്യന്‍ പ്രതീക്ഷയായി ‘അനുജ’ ഉണ്ട്. മികച്ച നടിയ്ക്കായി ദ സബ്സ്റ്റന്‍സിലെ പ്രകടനത്തിന് ഡെമി മൂറും അനോറയിലെ പ്രകടനത്തിന് മൈക്ക് മാഡിസനുമാണ് മുന്നില്‍. മികച്ച നടനായി ദ ബ്രൂട്ടലിസ്റ്റിലെ ഏഡ്രിയന്‍ ബ്രോഡിയും എ കംപ്ലീറ്റ് അണ്‍നോണിലെ തിമോത്തി ഷലമേയും മത്സരിക്കുന്നു.
മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരവും മികച്ച ചിത്രസംയോജനത്തിന് സീന്‍ ബേക്കറിനും പുരസ്‌കാരം ലഭിച്ചു. അനിമേറ്റഡ് ഷോര്‍ട്ട്ഫിലിം വിഭാഗത്തില്‍ ഇന്‍ ദ് ഷാഡോ ഓഫ് ദ് സൈപ്രസ് ആണ് പുരസ്‌കാരം നേടിയത്.
എമിലിയ പെരെസ് എന്ന ചിത്രത്തിലെ പ്രകടനത്തിന് സോയി സല്‍ദാനക്ക് മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിച്ചു. ദ് സബ്സ്റ്റന്‍സ് എന്ന ചിത്രത്തിന് മികച്ച മേക്കപ്പ്, കേശാലങ്കാരം എന്നീ വിഭാഗത്തില്‍ അവാര്‍ഡ് ലഭിച്ചു. മികച്ച സിനിമയ്ക്കുള്ള ഓസ്‌കാറിനായി മത്സരിക്കുന്ന 10 ചിത്രങ്ങളില്‍ സ്പാനിഷ് ഭാഷയിലുള്ള ഫ്രഞ്ച് ചിത്രം എമീലിയ പെരസ് ആണ് മുന്നില്‍. 13 നോമിനേഷനുകളാണ് ചിത്രത്തിനുള്ളത്. ഇതാദ്യമായാണ് ഇംഗ്ലീഷ് ഇതര ചിത്രം ഓസ്‌കാറില്‍ ഇത്രയധികം നോമിനേഷനുകള്‍ നേടുന്നത്.
