Connect with us

ഇറാനെ ആക്രമിച്ച് ഇസ്രയേല്‍; യുദ്ധ വിമാനങ്ങള്‍ തകര്‍ത്തു

അന്തര്‍ദേശീയം

ഇറാനെ ആക്രമിച്ച് ഇസ്രയേല്‍; യുദ്ധ വിമാനങ്ങള്‍ തകര്‍ത്തു

ന്യുഡല്‍ഹി: ഇറാനെ ആക്രമിച്ച് ഇസ്രയേല്‍. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലാണ് ഇസ്രയേല്‍ കനത്ത ആക്രമണം നടത്തിയിരിക്കുന്നത്. ഇറാന് നേര്‍ക്ക് ആക്രമണം തുടങ്ങിയതായി ഇസ്രയേല്‍ അറിയിച്ചു. നിരവധിയിടങ്ങളില്‍ യുദ്ധ വിമാനങ്ങള്‍ ബോംബിട്ടതായി റിപ്പോര്‍ട്ട് പുറത്തുവരുന്നുണ്ട്.

അതേസമയം, ഇറാനില്‍ ഇസ്രയേല്‍ ആക്രമണം നടത്തുമെന്ന സൂചനകള്‍ക്കിടെ അമേരിക്ക കടുത്ത ജാഗ്രത നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ആക്രമണ സാധ്യതയുടെ പശ്ചാത്തലത്തില്‍ ഇറാഖിലെ ചില ജീവനക്കാരെ ഒഴിപ്പിക്കാനും പെന്റഗണ്‍ അനുമതി നല്‍കിയിരുന്നു. മിഡില്‍ ഈസ്റ്റില്‍ നിന്നും സൈനിക കുടുംബാംഗങ്ങള്‍ക്ക് പിന്മാറാനുള്ള അനുമതിയും പെന്റഗണ്‍ നല്‍കി. മേഖലയിലുടനീളം സൈനിക സംഘര്‍ഷ സാധ്യത ഉയരുന്ന പശ്ചാത്തലത്തിലാണ് സുരക്ഷാ മുന്‍കരുതലുകള്‍ കൂടുതല്‍ ശക്തമാക്കുന്നതെന്നാണ് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് വിശദമാക്കിയത്.

 

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in അന്തര്‍ദേശീയം

Trending News

To Top