Connect with us

ഇന്ത്യ – കാനഡ ഉഭയകക്ഷി ബന്ധം വീണ്ടും സാധാരണ ഗതിയില്‍

അന്തര്‍ദേശീയം

ഇന്ത്യ – കാനഡ ഉഭയകക്ഷി ബന്ധം വീണ്ടും സാധാരണ ഗതിയില്‍

ന്യുഡല്‍ഹി: ഇന്ത്യയും കാനഡയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വീണ്ടും സാധാരണ ഗതിയിലാകുന്നു. കാനഡയിലെ ആല്‍ബെര്‍ട്ടയില്‍ നടന്ന ജി7 വേദിയില്‍ ഇരു രാജ്യങ്ങളും തങ്ങളുടെ ഉന്നത നയതന്ത്ര ഉദ്യോഗസ്ഥരെ പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചു. സിഖ് വിഘടനവാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യയാണെന്ന കാനഡയുടെ ആരോപണത്തെത്തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചിലുണ്ടായത്. കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍ക്കിടയില്‍ അംബാസഡര്‍മാര്‍ നിര്‍ണായകമായതിനാല്‍ ഇരു രാജ്യങ്ങളും പുതിയ ഹൈക്കമ്മീഷണര്‍മാരെ നിയമിക്കുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയും കൂടിക്കാഴ്ച നടത്തി. ഇരു നേതാക്കളും പരസ്പരം ഹസ്തദാനം നല്‍കി അഭിവാദ്യം ചെയ്തു. കൂടിക്കാഴ്ച്ചക്കിടെ ഇറ്റലിയുമായുള്ള ഇന്ത്യയുടെ സൗഹൃദം കൂടുതല്‍ ശക്തമാകുമെന്ന് നരേന്ദ്രമോദി ഇറ്റാലിയന്‍ പ്രധാനമന്ത്രിയോട് പറഞ്ഞു.

 

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in അന്തര്‍ദേശീയം

Trending News

To Top