Connect with us

ഗ്രോ വാസു- ഒരു കമ്യൂണിസ്റ്റിന്റെ ജീവിത പാഠങ്ങള്

കല-സാഹിത്യം

ഗ്രോ വാസു- ഒരു കമ്യൂണിസ്റ്റിന്റെ ജീവിത പാഠങ്ങള്

കെ.എസ് ഹരിഹരന്

ഒരു പെറ്റികേസിലുള്പ്പെട്ട് രാഷ്ട്രീയകാരണത്താല് ജാമ്യമെടുക്കാന് വിസമ്മതിച്ച് ഒന്നരമാസത്തിലേറെ ജയില്വാസമനുഷ്ഠിച്ച 95 വയസ്സുള്ള ഗ്രോവാസു എന്ന കമ്യൂണിസ്റ്റുകാരന് കേരളത്തെ സംബന്ധിച്ച് മാത്രമല്ല, ഇന്ത്യക്കാകെ വിസ്മയമായിരിക്കും.

ഇടതുപക്ഷ സര്ക്കാരിനു കീഴിലാണ് ഈ ജയില്വാസമെന്നത് കാര്യങ്ങളെ കുറേക്കൂടി സങ്കീര്ണ്ണമാക്കുന്നുണ്ട്. കേസുകളില് നിന്ന് സ്വന്തക്കാരെ രക്ഷപ്പെടുത്താന് സുപ്രീംകോടതിയില് നിന്ന് മണിക്കൂര് കണക്കാക്കി ലക്ഷങ്ങള് പ്രതിഫലം നിശ്ചയിച്ച് വാദിക്കുന്ന വക്കീലന്മാരെ കൊണ്ടുവരുന്ന ഒരു സര്ക്കാരുള്ള നാട്ടില് തനിക്കുവേണ്ടി വാദിക്കാന് താന് തന്നെ ധാരാളം എന്നു തീരുമാനിച്ചിരിക്കുന്ന ഗ്രോവാസു ഇവിടത്തെ നിയമവ്യവസ്ഥക്കുതന്നെ ഒരത്ഭുതമാണ്.

കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ എല്ലാ വഴിത്തിരിവുകളിലൂടെയും സഞ്ചരിച്ചിട്ടുണ്ട്.ആ വീരചരിതം പ്രമുഖ കമ്മ്യുണിസ്റ്റ് മാധ്യമപ്രവർത്തകൻ ഇവിടെ കുറിക്കുകയാണ് .ഏതു കമ്മ്യുണിസ്റ്റിനും വീർപ്പടക്കിയേ വായിക്കാനാകൂ.

പിണറായിവിജയൻ ഭരണകൂടം ജയിലിലടച്ച സഖാവിനെ ഇന്ന് മോചിപ്പിക്കുകയോ തടവിൽ തുടർന്നും പാർപ്പിക്കുകയോ ചെയ്യാം. പക്ഷെ അത് ഒരു വിപ്ലവകാരിയുടെ തുടർയാത്ര മാത്രമേ ആകുന്നുള്ളൂ.ആ യാത്ര ജയിലിനുള്ളിലേക്കായാലും പുറത്തേക്കായാലും മുഷ്ടിചുരുട്ടി അഭിവാദ്യം അർപ്പിക്കാം
ഗ്രോവാസു. കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ എല്ലാ വഴിത്തിരിവുകളിലൂടെയും അദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്.
വ്യാജ ഏറ്റുമുട്ടല് കൊല ഇടതുപക്ഷസര്ക്കാരിന്റെ നയമല്ല എന്ന് പ്രഖ്യാപിച്ചിരുന്ന സിപിഐ നേതാക്കളായ കാനം രാജേന്ദ്രന്റെയും ബിനോയ് വിശ്വത്തിന്റെയും പ്രകാശ് ബാബുവിന്റെയും ഒക്കെ മുഖത്തേറ്റ പ്രഹരംകൂടിയാണ് എ വാസുവിന്റെ ജയില്വാസം. നിലമ്പൂരിലെയും മഞ്ചക്കണ്ടിയിലെയും വ്യാജ ഏറ്റുമുട്ടലുകള്ക്കെതിരെ പ്രതിഷേധിച്ച സിപിഐ നേതാക്കള് പിണറായി കണ്ണുരുട്ടിയപ്പോള് വാലും ചുരുട്ടി മാളത്തിലൊളിച്ചതിന്റെ പരിഹാസ്യതകൂടിയാണ് ഇപ്പോള് വെളി പ്പട്ടിരിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ ചെല്ലപ്പെട്ടി ചുമക്കുന്ന പിണറായിക്കും സഖാക്കള്ക്കും എ വാസു ഉന്നയിക്കുന്ന ചോദ്യത്തിന്റെ രാഷ്ട്രീയാര്ത്ഥം മനസ്സിലാകണമെന്നില്ല. പക്ഷെ, കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയപ്രവര്ത്തകര്ക്ക് ഇപ്പോള് എന്താണ് സംഭവിക്കുന്നത് എന്ന കാര്യത്തില് സംശയമൊന്നും തോന്നാനിടയില്ല. ചരിത്രത്തില് ഫാസിസ്റ്റുകളുടെ ചെരുപ്പുനക്കികളെ ആരും കമ്യൂണിസ്റ്റുകാരായി അംഗീകരിക്കാറില്ല. ഈ രാഷ്ട്രീയപാഠം മലയാളിക്ക് പകര്ന്നു നല്കിയെന്നതാണ് 95 -ാം വയസ്സില് ഗ്രോ വാസു നിര്വ്വഹിച്ച ദൗത്യം. ഈ നിര്ഭയത്വത്തെയാണ് ഭരണകൂടം ഭയപ്പെടുന്നത്.

ആ കഥ പൂർണ്ണമായി വായിക്കുക ഈ ലക്കം ജനശക്തിയിൽ

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കല-സാഹിത്യം

  • കല-സാഹിത്യം

    സോപാധികം കവി ത- ആർ. സന്തോഷ്ബാബു

     

      എല്ലാ ചമയങ്ങളുമഴി- ച്ചിനിയും സ്നേഹിച്ചേ. ഇഷ്ടങ്ങളൊന്നൂടൊന്ന് തൊട്ടുചേർത്തേ. മൃദുലമായ ചുണ്ടുകൾ ചേർത്തുള്ള സ്നേഹം വിശുദ്ധമാക്കിയേ. ആകാശത്തൂന്നെടുത്ത നീലക്കണ്ണുകളവിടെ തിരിച്ചുവെച്ചേ. ആദ്യകാഴ്ചയിൽ...

  • കല-സാഹിത്യം

    ഒറ്റപ്പെടുന്നവർ (കവിത)

     

    ഒരുമിച്ചു ഒരേ പാഠം പഠിച്ചവന്റെ ചുടുചോരയിൽ തിമിർക്കുന്ന സൗഹൃദം   പ്രണയത്തിന്റെ തീക്കടലിൽ കാമത്തിന്റെ കത്തിമുന   നിറഭേദങ്ങളറിയാതെ രാത്രിസഞ്ചാരങ്ങളിൽ ഒഴുകുന്ന...

  • കല-സാഹിത്യം

    ഒറ്റയ്ക്കൊരു പെൺകുട്ടി (കവിത)

     

    ഒറ്റയ്ക്കൊരു പെൺകുട്ടി (കവിത)   ആർ. സന്തോഷ്ബാബു ശ്രീകുമാർ കരിയാടിന്റെ ‘സ്കൂൾ പൂട്ടി’ എന്ന കവിത സ്കൂൾ ലൈബ്രറിയിലിരുന്നു വായിച്ചു കൊണ്ടിരിക്കെയാണ്...

  • കല-സാഹിത്യം

    കാറല്‍മണ്ണയില്‍ നടന്നത് വേറിട്ട സാഹിത്യോത്സവം

     

    നാട് നീളെ സാഹിത്യോത്സവങ്ങളാണ്. പ്രസാധകര്‍, രാഷ്ട്രീയപാര്‍ട്ടികള്‍, പോഷകസംഘടനകള്‍ എന്നിങ്ങനെ പല താല്പര്യങ്ങളുമായി ഫെസ്റ്റിവലുകള്‍ ഒരുങ്ങുന്നു. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി ഒരു...

  • കല-സാഹിത്യം

    Stone men (Poem)

     

    Bindu Jagadeesh Stone men are walking the earth Rocks are coming alive Under the dark ages....

Trending News

To Top