കല-സാഹിത്യം
ഒറ്റപ്പെടുന്നവർ (കവിത)
ഒരുമിച്ചു
ഒരേ പാഠം പഠിച്ചവന്റെ
ചുടുചോരയിൽ
തിമിർക്കുന്ന സൗഹൃദം
പ്രണയത്തിന്റെ
തീക്കടലിൽ
കാമത്തിന്റെ കത്തിമുന
നിറഭേദങ്ങളറിയാതെ രാത്രിസഞ്ചാരങ്ങളിൽ
ഒഴുകുന്ന ബാല്യങ്ങൾ
രസതന്ത്രത്തിന്റെ
പാഠശാലകളിൽ
രക്തബന്ധങ്ങൾ
അറിയാതെ ഒരുവൻ
മഴയെത്ര പെയ്താലും
മാറാത്ത രക്തക്കറ
ജീവിതത്തിന്റെ
വഴിയരികിൽ
ഒറ്റപ്പെട്ടവർക്ക്
ഹൃദയത്തിൽ
എപ്പോഴും ഉണ്ടാകും
