Connect with us

ഡി. രാജ സി.പി.ഐ. ജനറല്‍ സെക്രട്ടറിയായി തുടരും

ദേശീയം

ഡി. രാജ സി.പി.ഐ. ജനറല്‍ സെക്രട്ടറിയായി തുടരും

ന്യുഡല്‍ഹി: ഡി. രാജ സി.പി.ഐ. ജനറല്‍ സെക്രട്ടറിയായി തുടരുമെന്നും രാജയ്ക്ക് മാത്രം പ്രായപരിധിയില്‍ ഇളവിന് ധാരണയായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍. ദേശീയ കൗണ്‍സിലിലും സെക്രട്ടേറിയറ്റിലും മറ്റാര്‍ക്കും ഇളവുകളില്ല. എഴുപത്തഞ്ച് കഴിഞ്ഞവര്‍ മാറണം എന്ന് സി.പി.ഐ. പാര്‍ട്ടി കോണ്‍ഗ്രസില്‍ കേരള ഘടകം നിര്‍ദേശം വച്ചിരുന്നു. ദേശീയ കൗണ്‍സിലില്‍ അടക്കം പ്രായപരിധി കര്‍ശനമായി നടപ്പാക്കണം എന്നായിരുന്നു കേരള ഘടകത്തിന്റെ നിലപാട്. പുതിയ സെക്രട്ടേറിയറ്റ് അംഗങ്ങളെ ഇന്ന് തീരുമാനിക്കും.

ഡി. രാജ സി.പി.ഐ. ജനറല്‍ സെക്രട്ടറി ആകുന്നത് കടുത്ത എതിര്‍പ്പ് മറികടന്നാണ്. പ്രായപരിധിയില്‍ ഒരിളവും പാടില്ലെന്ന് കേരളഘടകം വാദിച്ചു എന്നാണ് വിവരം. എന്നാല്‍ രാജയ്ക്ക് പകരം വച്ച അമര്‍ജിത് കൗറിന്റെ പേര് കൂടുതല്‍ ഘടകങ്ങളും തള്ളുകയായിരുന്നു. ബിനോയ് വിശ്വം തന്നെ പരിഗണിക്കേണ്ടതില്ലെന്ന് പറഞ്ഞതും രാജ തുടരാനിടയാക്കുകയായിരുന്നു. തെലങ്കാന, ആന്ധ്ര, തമിഴ്‌നാട് ഘടങ്ങള്‍ പ്രായപരിധിയോട് യോജിച്ചു. എന്നാല്‍ അമര്‍ജിത് കൗറിനെ എതിര്‍ത്തു. യുപി, ബീഹാര്‍ ഘടകങ്ങള്‍ രാജയ്ക്കായി വാദിച്ചു. യോഗത്തില്‍ വികാരഭരിതനായി രാജ തന്റെ രാഷ്ട്രീയ ബന്ധങ്ങള്‍ എന്തുകൊണ്ട് പാര്‍ട്ടി കാണുന്നില്ലെന്ന് ചോദിച്ചു. തന്നെ മാറ്റുന്നത് തെറ്റായ സന്ദേശം നല്കുമെന്നും രാജ പ്രതികരിച്ചു.

രാജയ്ക്ക് മാത്രം പ്രായപരിധിയില്‍ ഇളവിന് ധാരണയാവുകയായിരുന്നു. പ്രായപരിധി പിന്നിട്ട ബാക്കി എല്ലാവരെയും ഒഴിവാക്കാനും തീരുമാനമായിട്ടുണ്ട്. ദേശീയ കൗണ്‍സിലിലും സെക്രട്ടേറിയറ്റിലും മറ്റാര്‍ക്കും ഇളവുകളില്ല. സെക്രട്ടേറിയറ്റ് അംഗം കെ. നാരായണ ഇക്കാര്യം സ്ഥിരീകരിച്ചു. പുതിയ സെക്രട്ടേറിയറ്റ് അംഗങ്ങളെ ഇന്ന് തീരുമാനിക്കും. നിര്‍വാഹ സമിതിയില്‍ രൂക്ഷമായ തര്‍ക്കം നടന്നുവെന്നാണ് ലഭിച്ചിട്ടുള്ള വിവരങ്ങള്‍.

പ്രായപരിധി കൃത്യമായി പാലിക്കണമെന്ന് കേരള ഘടകം ആവശ്യപ്പെട്ടിരുന്നു. ഡി രാജ ഒഴിയണമെന്നും കേരള നേതാക്കള്‍ നിലപാട് എടുത്തിരുന്നു. എഴുപത്തഞ്ച് കഴിഞ്ഞവര്‍ മാറണം എന്ന് സി.പി.ഐ. പാര്‍ട്ടി കോണ്‍ഗ്രസില്‍ കേരള ഘടകം നിര്‍ദേശം വച്ചിരുന്നു. ദേശീയ കൗണ്‍സിലില്‍ അടക്കം പ്രായപരിധി കര്‍ശനമായി നടപ്പാക്കണം എന്നായിരുന്നു കേരള ഘടകത്തിന്റെ നിലപാട്. കേരളത്തില്‍ പ്രായപരിധി നടപ്പാക്കിയതാണ് നേതാക്കള്‍ ഉയര്‍ത്തിക്കാട്ടിയത്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in ദേശീയം

Trending News

To Top