ദേശീയം
തിരഞ്ഞെടുപ്പുകള്‍ ‘മോഷ്ടിക്കപ്പെടുന്നു’ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
ന്യുഡല്‍ഹി: തിരഞ്ഞെടുപ്പുകള്‍ ‘മോഷ്ടിക്കപ്പെടുന്ന’ കാലത്തോളം രാജ്യത്ത് തൊഴിലില്ലായ്മയും അഴിമതിയും വര്‍ധിച്ചുകൊണ്ടിരിക്കുമെന്നും എന്നാല്‍ രാജ്യത്തെ യുവാക്കള്‍ തൊഴില്‍ മോഷണവും വോട്ട് മോഷണവും ഇനി സഹിക്കില്ലെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പിആര്‍ പ്രവര്‍ത്തനങ്ങളിലും പ്രശസ്തരെക്കൊണ്ട് പുകഴ്ത്തിപ്പാടിക്കുന്നതിലും ശതകോടീശ്വരന്മാരുടെ ലാഭം വര്‍ദ്ധിപ്പിക്കുന്നതിലുമുള്ള തിരക്കിലാണെന്നും വോട്ടുകള്‍ മോഷ്ടിച്ചും സ്ഥാപനങ്ങളെ തടവിലാക്കിയും ബി.ജെ.പി. അധികാരത്തില്‍ തുടരുകയാണെന്നും രാഹുല്‍ എക്‌സില്‍ കുറിച്ചു.
