Connect with us

71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

ദേശീയം

71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

ന്യുഡല്‍ഹി: 71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ദില്ലി വിഗ്യാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സമ്മാനിച്ചു. അഞ്ച് പുരസ്‌കാരങ്ങളാണ് ഇത്തവണ മലയാള സിനിമ സ്വന്തമാക്കിയത്. പൂക്കാലം സിനിമയിലൂടെ മികച്ച സഹനടനുള്ള പുരസ്‌കാരം വിജയരാഘവനും ഉള്ളൊഴുക്കിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള പുരസ്‌കാരം ഉര്‍വശിയും സ്വന്തമാക്കി. മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ക്കുള്ള പുരസ്‌കാരം മോഹന്‍ദാസും മികച്ച എഡിറ്റിംഗിനുള്ള പുരസ്‌കാരം മിഥുന്‍ മുരളിയും മികച്ച മലയാള ചിത്രമായ ഉള്ളൊഴുക്കിനുള്ള പുരസ്‌കാരം സംവിധായകന്‍ ക്രിസ്റ്റോ ടോമിയും രാഷ്ട്രപതിയില്‍ നിന്ന് ഏറ്റുവാങ്ങി.

ദാദാസാഹേബ് ഫാല്‍ക്കേ പുരസ്‌കാരജേതാവായ നടന്‍ മോഹന്‍ലാലിനെ ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണച്ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു അഭിനന്ദിച്ചു. എല്ലാ പുരസ്‌കാരജേതാക്കളേയും ഹൃദയം നിറഞ്ഞ് അഭിനന്ദിക്കുന്നുവെന്നും ദാദാസാഹേബ് ഫാല്‍ക്കേ പുരസ്‌കാരം നേടിയതില്‍ മോഹന്‍ലാലിനെ ഏറെ അഭിനന്ദിക്കുന്നുവെന്നും അവര്‍ പറഞ്ഞു. വിവിധ ഭാവങ്ങള്‍ തന്മയത്വത്തോടെ അവതരിപ്പിക്കാന്‍ കഴിയുന്നതുകൊണ്ടാണ് അദ്ദേഹത്തെ കംപ്ലീറ്റ് ആക്ടര്‍ എന്ന് വിശേഷിപ്പിക്കുന്നതെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.

സിനിമാ മേഖലക്കാകെയുള്ള പുരസ്‌കാരമാണിതെന്നും ഇതൊരു നിയോഗമാണെന്നും ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ജേതാവ് മോഹന്‍ലാല്‍ പറഞ്ഞു. ഇതൊരിക്കലും സ്വപ്‌നം കാണാത്ത നിമിഷമാണെന്നും ഈ പുരസ്‌കാരം കൂടുതല്‍ ഉത്തരവാദിത്തം നല്‍കുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ഏറ്റുവാങ്ങിയതിന് ശേഷം സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍. പുരസ്‌കാരം മലയാള സിനിമക്കും, പ്രേക്ഷകര്‍ക്കും സമര്‍പ്പിക്കുകയാണെന്നും കേന്ദ്രസര്‍ക്കാരിന് നന്ദിയുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in ദേശീയം

Trending News

To Top