Connect with us

കേരളത്തിലെ എസ്.ഐ.ആര്‍.: തീരുമാനം അറിയിക്കാന്‍ സുപ്രീം കോടതി നിര്‍ദേശം

ദേശീയം

കേരളത്തിലെ എസ്.ഐ.ആര്‍.: തീരുമാനം അറിയിക്കാന്‍ സുപ്രീം കോടതി നിര്‍ദേശം

ന്യുഡല്‍ഹി: കേരളത്തിലെ എസ്.ഐ.ആര്‍. നീട്ടുന്നതില്‍ തീരുമാനം മറ്റന്നാള്‍ അറിയിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നിര്‍ദേശം. എസ്.ഐ.ആര്‍. സമയപരിധി നീട്ടാന്‍ കേരളത്തിന് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാം.തദ്ദേശ തെരഞ്ഞെടുപ്പ് ജോലികള്‍ ഉള്ളവരെ എസ്.ഐ.ആറില്‍ നിന്ന് ഒഴിവാക്കി കൂടെയെന്നും സുപ്രീം കോടതി.

എസ്.ഐ.ആറിന്റെ ഭാഗമായ എന്യുമറേഷന്‍ ഫോം സമര്‍പ്പിക്കുന്നതിനു കൂടുതല്‍കരിച്ചില്ല. ഫലത്തില്‍, കേരളത്തില്‍ എസ്.ഐ.ആര്‍. തുടരാം. അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ സാവകാശത്തിനായി കമ്മിഷനു ഔദ്യോഗികമായി കത്തു നല്‍കാനാണ് സര്‍ക്കാരിനോട് നിര്‍ദേശിച്ചത്. സമയം അനുവദിക്കണമെന്ന ആവശ്യം തെരഞ്ഞെടുപ്പു കമ്മിഷനു മുന്നില്‍ ഉന്നയിക്കാന്‍ സുപ്രീം കോടതി കേരള സര്‍ക്കാരിനോടു നിര്‍ദേശിച്ചു.

നാളെ വൈകിട്ട് 5നകം ഇക്കാര്യം വ്യക്തമാക്കി കത്തു നല്‍കണം. രണ്ടുദിവസത്തിനുള്ളില്‍ നിഷ്പക്ഷവും വസ്തുനിഷ്ഠവുമായ തീരുമാനം കൈക്കൊള്ളാന്‍ തെരഞ്ഞെടുപ്പു കമ്മിഷനോടു ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പും എസ്.ഐ.ആറും ഒരുമിച്ചു നടക്കുന്നതുകൊണ്ട് പ്രശ്‌നങ്ങളില്ലെന്ന ശക്തമായ നിലപാട് മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷന്‍ കോടതിയില്‍ സ്വീകരിച്ചെങ്കിലും അനുഭാവപൂര്‍വമായ നിലപാട് സ്വീകരിക്കണമെന്നു വ്യക്തമാക്കിയാണ് കോടതിയുടെ നിര്‍ദേശം. നേരത്തേ സമയം നീട്ടി നല്‍കിയതാണെന്നും ഫോം വിതരണത്തിന്റെയും ഡിജിറ്റലൈസേഷന്റെയും സിംഹഭാഗവും പൂര്‍ത്തിയായെന്നും കമ്മിഷന്‍ വാദിച്ചു.

ഉദ്യോഗസ്ഥരെ പ്രത്യേകമാണ് നിയോഗിച്ചിരിക്കുന്നതെന്നും പ്രവര്‍ത്തനങ്ങള്‍ സുഗമമായി മുന്നോട്ടുപോകുന്നതായും സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷന്‍ അറിയിച്ചു. എസ്.ഐ.ആര്‍. മാറ്റിവയ്ക്കാന്‍ ഉത്തരവിടണമെന്ന കേരളത്തിന്റെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ആവശ്യത്തോടു കോടതി നേരിട്ടു പ്രതികരിച്ചില്ല. ഫലത്തില്‍, കേരളത്തില്‍ എസ്.ഐ.ആര്‍. തുടരാം. അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ സാവകാശത്തിനായി കമ്മിഷനു ഔദ്യോഗികമായി കത്തു നല്‍കാനാണ് സര്‍ക്കാരിനോട് നിര്‍ദേശിച്ചത്.

 

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in ദേശീയം

Trending News

To Top