ദേശീയം
ധര്‍മേന്ദ്ര പ്രധാന്റെ പ്രസ്താവന തള്ളി ജോണ്‍ ബ്രിട്ടാസ് എംപി
ന്യുഡല്‍ഹി: പിഎം ശ്രീയില്‍ ഒപ്പിടാന്‍ മധ്യസ്ഥം വഹിച്ചെന്ന കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ പ്രസ്താവന തള്ളി ജോണ്‍ ബ്രിട്ടാസ് എംപി. മന്ത്രി ശിവന്‍കുട്ടിയോടൊപ്പം പലതവണ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനെ കണ്ടിട്ടുണ്ട്. കേരളത്തിന്റെ തടഞ്ഞ വച്ച ഫണ്ടിനായി നിവേദനം നല്‍കിയിട്ടുണ്ട്. കരാര്‍ ഒപ്പിടാന്‍ താന്‍ മധ്യസ്ഥം വഹിച്ചിട്ടില്ലെന്നും ജോണ്‍ ബ്രിട്ടാസ് വ്യക്തമാക്കി. കരാറില്‍ ഒപ്പുവയ്ക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ കാര്യമാണ്. അതില്‍ ഇടപെടേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ ചുമലിലൂടെ കേരളത്തെ ആക്രമിക്കുകയാണ് കേന്ദ്രമന്ത്രി ചെയ്തത്. കര്‍ണാടക, ഹിമാചല്‍ സര്‍ക്കാരുറുകള്‍ യഥേഷ്ടം ഫണ്ട് വാങ്ങി. കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ നിലപാടാണ്, മറ്റ് പ്രതിപക്ഷ സര്‍ക്കാരുകളുടെ നിലപാടുകളെ ദുര്‍ബലമാക്കിയതെന്നും ബ്രിട്ടാസ് പറഞ്ഞു.
