Connect with us

ആന്ധ്രയില്‍ കരതൊട്ട് മോന്‍ത ചുഴലിക്കാറ്റ്

ദേശീയം

ആന്ധ്രയില്‍ കരതൊട്ട് മോന്‍ത ചുഴലിക്കാറ്റ്

ആന്ധ്രാപ്രദേശ്: ആന്ധ്രയില്‍ കരതൊട്ട് മോന്‍ത ചുഴലിക്കാറ്റ്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലാണ് ചുഴലിക്കാറ്റ് ആന്ധ്രാ തീരം തൊട്ടത്. ചുഴലിക്കാറ്റിന്റെ ഭാഗമായി ആന്ധ്രാപ്രദേശിന്റെ തീരപ്രദേശം, റായലസീമ, തെലങ്കാന, തെക്കന്‍ ഛത്തീസ്ഗഡ്, ഒഡീഷ എന്നിവിടങ്ങളില്‍ കനത്ത മഴയാണ് പെയ്യുന്നത്.

സമീപ സംസ്ഥാനമായ ഒഡീഷയിലും ചുഴലിക്കാറ്റിന്റെ ആഘാതം അനുഭവപ്പെട്ടു. അവിടെ 15 ജില്ലകളിലെ സാധാരണ ജനജീവിതം തടസ്സപ്പെട്ടു. ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലം കോനസീമ ജില്ലയില്‍ മരം വീണ് വീടിന് നാശനഷ്ടം സംഭവിച്ചതിനെ തുടര്‍ന്ന് ഒരു വയോധിക മരിച്ചു. ഈ ജില്ലയില്‍ തന്നെ ശക്തമായ കാറ്റില്‍ തെങ്ങുകള്‍ കടപുഴകി വീണ് മറ്റൊരു സംഭവത്തില്‍ ഒരു ആണ്‍കുട്ടിക്കും ഓട്ടോ ഡ്രൈവര്‍ക്കും പരിക്കേറ്റു

ആന്ധ്രയില്‍ ഏഴു ജില്ലകളില്‍ രാത്രിയാത്ര നിരോധിച്ചു. ആന്ധ്രാപ്രദേശിലെ കാക്കിനടയ്ക്ക് സമീപത്ത് കൂടി ചുഴലിക്കാറ്റ് കരയിലേക്ക് കയറുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. അടുത്ത 34 മണിക്കൂറിനുള്ളില്‍ ഇത് വടക്ക് – വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കും. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ഇതോടെ, ആന്ധ്ര, ഒഡീഷ തീരങ്ങളില്‍ കടലാക്രമണം രൂക്ഷമായി. ഒഡീഷയിലെ തെക്കന്‍ ജില്ലകളില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ബംഗാളിലും ചുഴലിക്കാറ്റിന്റെ ഭാഗമായി മഴ ശക്തമായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in ദേശീയം

Trending News

To Top