Connect with us

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം ആരംഭിച്ചു

ദേശീയം

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം ആരംഭിച്ചു

തിരുവനന്തപുരം: രാജ്യവ്യാപകമായുള്ള തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഷെഡ്യൂള്‍ പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. കേരളമടക്കമുള്ള 12 സംസ്ഥാനങ്ങളില്‍ വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണ നടപടികള്‍ ആരംഭിച്ചു. സംസ്ഥാനത്ത് ഇന്ന് മുതല്‍ എനുമറേഷന്‍ ഫോമിന്റെ പ്രിന്റിംഗ് നടക്കും.

ആദ്യഘട്ടം ബിഹാറില്‍ നടപ്പിലാക്കിയിരുന്നു. ഗോവ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, കേരളം, ഗുജറാത്ത്, രാജസ്ഥാന്‍, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ലക്ഷദ്വീപ്, പുതുച്ചേരി, ആന്തമാന്‍ നിക്കോബാര്‍ എന്നിവിടങ്ങളിലായിരിക്കും രണ്ടാം ഘട്ടത്തില്‍ എസ്.ഐ.ആര്‍. നടപ്പിലാക്കുക. എസ്.ഐ.ആര്‍. നടക്കുന്ന ഇടങ്ങളില്‍ വോട്ടര്‍ പട്ടിക ഇന്നലെ മുതല്‍ മരവിപ്പിച്ചു. ആധാര്‍ കാര്‍ഡ് തിരിച്ചറിയല്‍ രേഖയായി പരിഗണിക്കും. ഡിസംബര്‍ എട്ടിന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. 2026 ജനുവരി എട്ടുവരെ പരാതി സ്വീകരിക്കും. തുടര്‍ന്ന് ജനുവരി 31ന് പരാതിയുമായി ബന്ധപ്പെട്ട വിശദീകരണം കേള്‍ക്കും. അന്തിമ വോട്ടര്‍ പട്ടിക 2026 ഫെബ്രുവരി ഏഴിന് പ്രസിദ്ധീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.

എസ്.ഐ.ആറില്‍ ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം അടക്കമുള്ള നടപടികളാണ് നവംബര്‍ 3 വരെ നടക്കുക. നവംബര്‍ 4 മുതലാണ് വീടുകള്‍ കയറിയുള്ള വിവരശേഖരണം. എസ്.ഐ.ആര്‍. രണ്ടാം ഘട്ടം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച 12 സംസ്ഥാനങ്ങളിലെയും വോട്ടര്‍പട്ടിക നിലവില്‍ മരവിപ്പിച്ചിട്ടുണ്ട്. ബി.എല്‍.ഒ.മാര്‍ വഴി ഫോമുകള്‍ വോട്ടര്‍മാരിലേക്ക് എത്തിക്കും. കേരളത്തിലെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ കലക്ടര്‍മാരുമായി ഇന്ന് ചര്‍ച്ച നടത്തും. നാളെ രാഷ്ട്രീയകക്ഷികളുമായും രത്തന്‍ ഖേല്‍കര്‍ ചര്‍ച്ച നടത്തും. അതേസമയം, എസ്.ഐ.ആറിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് കേരളം, ബംഗാള്‍ തമിഴ്‌നാട് സംസ്ഥാനങ്ങളുടെ തീരുമാനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in ദേശീയം

Trending News

To Top