Connect with us

ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാര്‍ ഇന്ന് അധികാരത്തിലേറും

അന്തര്‍ദേശീയം

ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാര്‍ ഇന്ന് അധികാരത്തിലേറും

ബംഗ്ലാദേശ്: കലാപ കലുഷിതമായ ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാര്‍ ഇന്ന് അധികാരത്തിലേറും. ഇന്ന് രാത്രി പുതിയ സര്‍ക്കാര്‍ ചുമതലയേല്‍ക്കുമെന്ന് സൈനിക മേധാവി ജനറല്‍ വഖര്‍ ഉസ് സമാന്‍ അടക്കമുള്ളവര്‍ അറിയിച്ചിട്ടുണ്ട്. സര്‍ക്കാരിനെ നയിക്കാന്‍ സമ്മതിച്ച നോബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് ഇന്ന് പാരിസില്‍ നിന്ന് ധാക്കയില്‍ മടങ്ങിയെത്തും.

ബംഗ്ലാദേശ് പ്രാദേശിക സമയം ഇന്ന് ഉച്ചയ്ക്ക് 2.10 ന് പ്രൊഫസ!ര്‍ മുഹമ്മദ് യൂനുസ് ധാക്കയില്‍ വിമാനമിറങ്ങുമെന്നാണ് വിവരം. രാത്രി എട്ട് മണിയോടെ ഇടക്കാല സര്‍ക്കാര്‍ അധികാരമേല്‍ക്കുമെന്നാണ് വ്യക്തമാകുന്നത്. പതിനഞ്ചംഗ മന്ത്രിസഭയില്‍ ആരൊക്കെയുണ്ടാകും എന്നതിലാണ് ഇനി ആകാംഷ.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in അന്തര്‍ദേശീയം

Trending News

To Top