Connect with us

ജപ്പാനില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

അന്തര്‍ദേശീയം

ജപ്പാനില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

ന്യുഡല്‍ഹി: ജപ്പാനില്‍ വന്‍ ഭൂചലനം. പടിഞ്ഞാറന്‍ ജപ്പാനിലാണ് റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്.ഇന്ന് വൈകിട്ട് 4:42ഓടെയാണ് തെക്കുപടിഞ്ഞാറന്‍ ദ്വീപുകളായ ക്യൂഷു, ഷിക്കോകു എന്നിവയെ വിറപ്പിച്ച് ഭൂചലനം അനുഭവപ്പെട്ടത്. ഇതിന് പിന്നാലെ വിവിധ പ്രദേശങ്ങളില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ഒരു മീറ്റര്‍ ഉയരത്തില്‍ വരെ തിരകള്‍ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

ഭൂചലനത്തെ നേരിടാന്‍ ജപ്പാന്‍ സര്‍ക്കാര്‍ പ്രത്യേക ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.നിലവില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.നിചിനാനില്‍ നിന്ന് 20 കിലോമീറ്റര്‍ വടക്ക് കിഴക്കായി ഏകദേശം 25 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ് റിപ്പോര്‍ട്ട്.

 

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in അന്തര്‍ദേശീയം

Trending News

To Top