അന്തര്‍ദേശീയം
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഷെയ്ഖ് ഹസീന രാജ്യത്ത് മടങ്ങിയെത്തും
ന്യുഡല്‍ഹി: ബംഗ്ലാദേശില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യത്ത് മടങ്ങിയെത്തുമെന്ന് മകന്‍ സജീബ് വസീദ്. നിലവില്‍ ഇന്ത്യയിലാണ് ഷെയ്ഖ് ഹസീനയുള്ളത്. എത്ര ദിവസം ഇന്ത്യയില്‍ തുടരുമെന്ന്‌കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടില്ല. ഹസീനയുടെ മകന്‍ അമേരിക്കയിലാണുള്ളത്.
സര്‍ക്കാര്‍ ജോലികളിലെ സംവരണത്തിനെതിരെ ഉണ്ടായ പ്രക്ഷോഭത്തെ തുടര്‍ന്ന് ബംഗ്ലാദേശില്‍ മുന്നൂറോളം പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് ഹസീനയ്ക്ക് പ്രധാനമന്ത്രി പദം രാജിവെച്ച് രാജ്യം വിടേണ്ടിവന്നു. ശേഷം രൂപീകരിച്ച ഇടക്കാല സര്‍ക്കാരില്‍ ഹസീനയുടെ അവാമി ലീഗിന് സ്ഥാനമില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ അവാമി ലീഗ് മത്സരിക്കുമെന്നും ജയ സാധ്യതയുണ്ടെന്നും മകന്‍ കൂട്ടിച്ചേര്‍ത്തു.
