Connect with us

ചാബഹാര്‍ തുറമുഖം രാഷ്ട്രത്തിന് സമര്‍പ്പിച്ചു

ദേശീയം

ചാബഹാര്‍ തുറമുഖം രാഷ്ട്രത്തിന് സമര്‍പ്പിച്ചു

ടെഹ്‌റാന്‍: അറബിക്കടലിലേക്ക് തുറക്കുന്ന ഒമാന്‍ ഉള്‍ക്കടലില്‍ നിര്‍മ്മിച്ചിരിക്കുന്ന ചാബഹാര്‍ പോര്‍ട്ടിന്റെ ആദ്യ ഘട്ടം ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൊഹാനി ഉദ്ഘാടനം ചെയ്തു. ചാബഹാര്‍ തുറമുഖത്തിന്റെ വിപുലീകരിച്ച ഭാഗമാണ് ഇന്ന് ഹസന്‍ റൊഹാനി ഉദ്ഘാടനം ചെയ്തത്. അതിര്‍ത്തി രാഷ്ട്രമായ പാകിസ്ഥാനില്‍ ചൈനീസ് പങ്കാളിത്തത്തോടെ നിര്‍മ്മിക്കുന്ന ഗ്വാഡാര്‍ തുറമുഖത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതാണ് ചാബഹാര്‍ തുറമുഖം. പ്രതിവര്‍ഷം 85 ലക്ഷം ടണ്‍ ചരക്ക് കൈകാര്യം ചെയ്യാനുള്ള ശേഷിയാണ് പുതുക്കിയ ചാബഹാര്‍ തുറമുഖത്തിന് സാധ്യമാകുക. ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യയില്‍ നിന്നടക്കമുള്ള പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. കൂടാതെ ഇന്ത്യന്‍ കമ്പനിയും ചാബഹാര്‍ തുറമുഖ നിര്‍മ്മാണത്തില്‍ പങ്കാളിയായിരുന്നു. 340 ദശലക്ഷം ഡോളര്‍ ചെലവിട്ടാണ് തുറമുഖം നിര്‍മ്മിച്ചിരിക്കുന്നത്. മധ്യേഷ്യന്‍ രാജ്യങ്ങളിലേക്കും റഷ്യ വഴി വടക്കുകിഴക്കന്‍ യൂറോപ്പിലേക്കും ചരക്കുഗതാഗതത്തിന് വഴിയൊരുക്കുന്നതാണ് ചാബഹാര്‍ തുറമുഖം. ഇന്ത്യ – ഇറാന്‍ വ്യാപാരം പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കാനുതകുന്നതാണ് ചാബഹാര്‍ തുറമുഖ പദ്ധതി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in ദേശീയം

Trending News

To Top