ദേശീയം
മോദിയെ ഇന്ത്യക്കാരെ കൊള്ളയടിക്കുന്ന ക്രിസ്മസ് അപ്പൂപ്പനാക്കി മനീഷ് തിവാരി
ന്യൂഡല്‍ഹി: നമ്മളെയെല്ലാം ദിവസവും മേരേ പ്യാരേ ഭായിയോം ബഹനോം എന്നു വിളിക്കുന്ന പ്രിയങ്കരനായ പ്രധാന മന്ത്രി നരേന്ദ്ര മോദിജിക്ക് ക്രിസ്മസ് പപ്പായുമായി എന്തെങ്കിലും ബന്ധമുണ്ടോ ? നരച്ച താടിയും തലമുടിയുമുണ്ടെന്നതൊഴിച്ചാല്‍ ഒരു ബന്ധവുമില്ലെന്ന് എല്ലാവരും തന്നെ പറയാനാണു സാധ്യത. മോദിജി ചിരിച്ചു കാണിച്ച് ജനങ്ങളെ കൊള്ളയടിക്കുന്നവനാണെന്ന് കോണ്‍ഗ്രസുകാരും ശത്രുക്കളും പറയും. പക്ഷേ. ബി.ജെ.പി ക്കാര്‍ക്ക് അദ്ദേഹം കണ്‍കണ്ട ദൈവം തന്നെയാ ണ്. ക്രിസ്മസ് ദിനത്തില്‍ നമ്മുടെ പ്രധാന മന്ത്രിയെ ക്രിസ്മസ് അപ്പൂപ്പനുമായി താരതമ്യം ചെയ്തു പരോക്ഷമായി പരിഹസിച്ച് യുവ കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ട്വീറ്റ് ചെയ്തത് വൈറലായി. ആ ട്വീറ്റ് ഇങ്ങനെ: ലോകമെമ്പാടും ഈ സമയത്ത് വെളുത്ത താടിയുള്ള ഒരു അപ്പൂപ്പന്‍ (ക്രിസ്മസ് പപ്പാ) നിങ്ങളുടെ വീടുകളിലേക്ക് പുകക്കുഴല്‍ വഴി പതുങ്ങി കയറി വന്ന് നിങ്ങളുടെ സോക്‌സുക ളില്‍ പണവും സമ്മാനങ്ങളും നിക്ഷേപിച്ച ശേഷം ആരുമറിയാതെ കടന്നുകളയും. അതേസമയം, ഇന്ത്യയില്‍ വെളുത്ത താടിയുള്ള ഒരു അപ്പൂപ്പന്‍ (നരേന്ദ്ര മോദിജി) ടെലിവിഷനിലൂടെ നിങ്ങളുടെ വീടുകളില്‍ നുഴഞ്ഞു കയറി നിങ്ങളുടെ പോക്കറ്റുകളില്‍ നിന്നും അല മാരകളില്‍ നിന്നു ലോക്കറുകളില്‍ നിന്നും പണമുള്‍പ്പെടെ എല്ലാം എടുത്തു മാറ്റിയ ശേഷം സോക്‌സ് മാത്രമായി അവശേഷിപ്പിച്ചിട്ട് സ്ഥലം വിടും.
