Connect with us

രാജാവ് നഗ്‌നനല്ലെങ്കിലെന്തിനാണീ പകലിനെ ഇരുട്ടാക്കുവാന്‍ നോക്കുന്നത്?

കോളം

രാജാവ് നഗ്‌നനല്ലെങ്കിലെന്തിനാണീ പകലിനെ ഇരുട്ടാക്കുവാന്‍ നോക്കുന്നത്?

ഒ.കെ. ജോണി

ബ്രിട്ടീഷ് സാമ്രാജ്യത്വം ഇന്ത്യയില്‍ നടത്തിയ മഹാപാതകങ്ങളെക്കുറിച്ചും നരഹത്യകളെക്കുറിച്ചും ഏത് സമകാലിക ചരിത്രകാരനേക്കാളും സമഗ്രമായി എഴുതിയത് ശശിതരൂരാണെന്ന് എല്ലാവര്‍ക്കുമറിയാം.

ആ പുസ്തകത്തിന് ആസ്പദമായ ആദ്യത്തെ പ്രസംഗം ശശി തരൂര്‍ നടത്തിയത് ഓക്സ്‌ഫോര്‍ഡ് യൂനിയനിലാണെന്നും എല്ലാവര്‍ക്കുമറിയാം. ബംഗാള്‍ ക്ഷാമത്തിന് കാരണക്കാരനായ വിന്‍സ്ററണ്‍ ചര്‍ച്ചിലിനെ മാസ് മര്‍ഡററായി ചിത്രീകരിക്കുന്ന ആ പ്രഭാഷണത്തിനെതിരെ ബ്രിട്ടീഷ് ഗവണ്‍മെന്റോ ബ്രിട്ടീഷ് മാധ്യമങ്ങളോ നേരിയ അമര്‍ഷംപോലും പ്രകടിപ്പിച്ചിരുന്നില്ലെന്നുമോര്‍ക്കുക.

എന്നുമല്ല, ആ പ്രഭാഷണവും, പിന്നീടെഴുതപ്പെട്ട പുസ്തകവും ബ്രിട്ടനിലും യൂറോപ്പിലുമാണ് വിപുലമായി സ്വീകരിക്കപ്പെട്ടതും ചര്‍ച്ച ചെയ്യപ്പെട്ടതും.

എഴുപത്തഞ്ച് വര്‍ഷം മുമ്പത്തെ കൊളോണിയലിസത്തിന്റെ ക്രൂരതകളെ ഒരിന്ത്യക്കാരന് വീണ്ടും ആഗോളതലത്തില്‍ ചര്‍ച്ചാവിഷയമാക്കാമെങ്കില്‍, വെറും ഇരുപതു വര്‍ഷംമുമ്പ് ജനാധിപത്യ ഇന്ത്യയില്‍ നടന്ന ഒരു വര്‍ഗ്ഗീയ കലാപത്തെക്കുറിച്ച് ഒരു വിദേശ മാദ്ധ്യമത്തിന് സംസാരിച്ചുകൂടെന്നും അത് ഇന്ത്യക്കാരെ കാണാനനുവദിക്കുകയില്ലെന്നുമുള്ള ഇന്ത്യാ ഗവണ്‍മെന്റിന്റെ ഭീതിയുടെ മനശ്ശാസ്തരം ആലോചനാമൃതമാണ്.

ഇതൊരു ജനാധിപത്യ രാജ്യമല്ലേ? തുറന്ന സംവാദങ്ങളെയും വിമര്‍ശനങ്ങളെയും എന്തിന് ഭയപ്പെടണം? ജനാധിപത്യത്തില്‍ ആത്യന്തികമായി പൗരന്മാരല്ലേ വിധികര്‍ത്താക്കള്‍? അവരെ എന്തിന് ഭയപ്പെടണം?

രാജാവ് നഗ്‌നനല്ലെങ്കിലെന്തിനാണീ പകലിനെ ഇരുട്ടാക്കുവാന്‍ നോക്കുന്നത്? ഈ സംശയമാണ് നമ്മളെയെല്ലാം ഉല്‍ക്കണ്ഠാകുലരാക്കുന്നത്. അഥവാ ആശങ്കപ്പെടുത്തേണ്ടത്.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കോളം

  • കോളം

    ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയി

     

    തിരുവനന്തപുരം: തുടര്‍ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് പോയി. പുലര്‍ച്ചെ കുടുംബത്തോടൊപ്പമാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് യാത്ര തിരിച്ചത്. ദുബായ്...

  • കേരളം

    കേഴുക പ്രിയനാടേ!

     

    പി.കെ ശ്രീനിവാസന്‍ മനുഷ്യത്വം മരവിച്ചുപോയ ഒരു സംസ്ഥാനമാണ് കേരളമെന്ന വിശ്വാസം വീണ്ടും ബലപ്പെട്ടിരിക്കുന്നു. 42 വര്‍ഷക്കാലം മദ്രാസിലും പിന്നീട് ജനിച്ച ചെന്നൈയിലും...

  • കോളം

    തെരുവുനായ ആക്രമണം:ഏഴുവയസുകാരന് ഗുരുതര പരുക്ക്

     

    പാലക്കാട്: തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ആക്രമിച്ച് ഏഴു വയസുകാരന് ഗുരുതര പരുക്ക്. തിരുമിറ്റക്കോട് നെല്ലിക്കാട്ടിരിയില്‍ കുന്നുംപുറത്ത് സക്കീര്‍ ഹുസൈന്റെ മകന്‍ മുഹമ്മദ് ഷിഹാനെയാണ്...

  • കോളം

    ‘തമ്പ്രാനു തിരുവുള്ളക്കേടുണ്ടാക്കുന്ന വര’

     

    മന്ത്രിക്കെതിരെ കാര്‍ട്ടൂണ്‍ വരച്ചാല്‍ ‘വ്യാജ വര ‘ എന്നാക്ഷേപിച്ചു പത്ര സമ്മേളനം നടത്തുന്ന കാലം. മന്ത്രി എം.ബി.രാജേഷിന്റെ കോപത്തിന് ഇടയാക്കിയത് മാതൃഭൂമി...

  • കോളം

    ഉപതെരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ

     

    കോട്ടയം: പുതുപ്പള്ളി നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ രാഷ്ട്രീയപാർട്ടികളും സ്ഥാനാർത്ഥികളും യോഗങ്ങളോ ജാഥകളോ നടത്തണമെങ്കിൽ കൃത്യമായ മാനദണ്ഡങ്ങൾ പുലർത്തണമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്റെ മാതൃകാപെരുമാറ്റം ചട്ടം...

Trending News

To Top