Connect with us

പുര കത്തുമ്പോള്‍ വാഴ വെട്ടുന്നവര്‍

കോളം

പുര കത്തുമ്പോള്‍ വാഴ വെട്ടുന്നവര്‍

പുര കത്തുമ്പോള്‍ വാഴ വെട്ടുക എന്ന ഒരു കലാപരിപാടിയുണ്ട്. സാധാരണക്കാരന്റെ പോക്കറ്റടിക്കുന്ന ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി നടത്തിയ പ്രസംഗത്തില്‍ ഇത്തരം ഒരു കലാപരിപാടി ഒളിഞ്ഞുകിടപ്പുണ്ട്.

മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാനുള്ള ഫീസ് കുറച്ചതാണ് ഈ പ്രഖ്യാപനം. സമൂഹ മാധ്യമങ്ങള്‍ക്കും മുഖ്യധാരാ മാധ്യമങ്ങള്‍ക്കും മൂക്കുകയറിടുകയാണ് നിസാരമെന്ന് തോന്നാവുന്ന ഈ തീരുമാനത്തിന് പുറകില്‍. ഒരു കോടിയുടെ നഷ്ടപരിഹാരക്കേസ് ഫയല്‍ ചെയ്യണമെങ്കില്‍ തുകയുടെ പത്തുശതമാനം ഫീസ് കോടതിയില്‍ കെട്ടിവെയ്ക്കണം. ഇത് ഒരു ശതമാനമായി കുറച്ചിരിക്കുകയാണ് ഉദാരമതിയായ ധനമന്ത്രി ബാലഗോപാല്‍. ഇതോടെ ആര്‍ക്കു വേണമെങ്കിലും മാധ്യമങ്ങള്‍ക്കെതിരെ ലക്ഷങ്ങളോ, കോടികളോ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് ഇനി മാനനഷ്ടം ഫയല്‍ ചെയ്യാം.

മാനനഷ്ടക്കേസുകളില്‍ നിസ്സാരമായ ഫീസ് നിലവിലുള്ളത് മോദിയുടെ തട്ടകമായ ഗുജറാത്തിലാണ്. അവിടെയും ഇപ്പറഞ്ഞതുപോലെ ഒരു ശതമാനമാണ് കോടതിയില്‍ കെട്ടിവെയ്‌ക്കേണ്ട തുക. അംബാനിക്കെതിരെയും അദാനിക്കെതിരെയും ഇപിഡബ്ല്യുവില്‍ അടക്കം എഴുതിയ ഇപിഡബ്ല്യുവിന്റെ മുന്‍ എഡിറ്റര്‍ പരഞ്‌ജോയ് ഗുഹ താക്കൂര്‍ത്തയുടെ പേരില്‍ ഇത്തരത്തില്‍ അനേകം മാനനഷ്ടക്കേസുകളാണ് ഗുജറാത്തില്‍ ഫയല്‍ ചെയ്യപ്പെട്ടത്. അതോടെയാണ് ഒരു കോടതി താക്കൂര്‍ത്ത ഇനിമേല്‍ അംബാനിക്കെതിരെ എഴുതാന്‍ പാടില്ല എന്ന തീട്ടൂരം പുറപ്പെടുവിച്ചത്.

പെട്രോളിന്റെയും മദ്യത്തിന്റെയും വില വര്‍ദ്ധിപ്പിച്ച ബജറ്റിനെതിരെ ജനരോഷം ഉയരുമ്പോള്‍ ആരും ഇക്കാര്യം ശ്രദ്ധിക്കാനിടയില്ല. മുന്‍ മന്ത്രിമാരായ കടകംപള്ളിക്കെതിരെയും ഐസക്കിനെതിരെയും സ്പീക്കറായിരുന്ന ശ്രീരാമകൃഷ്ണനെതിരെയും സ്വപ്‌ന നടത്തിയ വെളിപ്പെടുത്തലുകള്‍ക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കാന്‍ പാര്‍ട്ടി ഈ നേതാക്കള്‍ക്ക് അനുമതി നല്‍കിയിരുന്നു. ഇവര്‍ക്കെല്ലാം ഉണ്ടായ മാനനഷ്ടം കോടികളുടേതാകുമല്ലോ? ഈ നേതാക്കള്‍ക്ക് കേസ് ഫയല്‍ ചെയ്യാന്‍ സൗകര്യത്തിന് വേണ്ടിയാകാം മാനനഷ്ടക്കേസിന്റെ കോടതി ഫീസ് ഒരുശതമാനമാക്കി കുറച്ചത്. അങ്ങനെയെങ്കിലും നേതാക്കള്‍ സ്വപ്‌നക്കെതിരെ കേസ് കൊടുക്കട്ടെ എന്നായിരിക്കും ധനമന്ത്രിയുടെ ചിന്ത.

മാനനഷ്ടക്കേസുകളില്‍ മാനം നഷ്ടപ്പെട്ടു എന്ന് തെളിയിക്കാനുള്ള ബാധ്യത കേസ് കൊടുക്കുന്ന കക്ഷികള്‍ക്കാണ്. അങ്ങനെ അവര്‍ തെളിയിച്ചാല്‍ മാത്രമേ വാര്‍ത്ത കൊടുത്ത മാധ്യമങ്ങളെ കോടതി ശിക്ഷിക്കൂ.

ദുരന്തങ്ങള്‍ ഉണ്ടാകുമ്പോഴും യുദ്ധമുഖങ്ങളിലും കവര്‍ച്ചയും കൊള്ളയും നടത്തുന്ന സാമൂഹിക വിരുദ്ധര്‍ കടന്നുകൂടാറുണ്ട്. അതുപോലെ സാധാരണക്കാരുടെ മേല്‍ ഇടിത്തീ പോലെ വന്നുപെട്ടിരിക്കുകയാണ് ബജറ്റിലെ നികുതി വര്‍ദ്ധനവ്. ഭൂമി രജിസ്‌ട്രേഷന്‍ ഫീസും കെട്ടിട നികുതിയും ഉള്‍പ്പെടെ എല്ലാത്തരം ഫീസുകളും കൂട്ടിയിരിക്കുകയാണ്. മദ്യത്തിന് 40 രൂപ വരെയാണ് നികുതി വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. സെസ് ഇനത്തില്‍ പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം വര്‍ദ്ധിപ്പിച്ച മന്ത്രിയാണ് മാനനഷ്ടക്കേസിനുള്ള ഫീസ് മാത്രം പത്തുശതമാനത്തില്‍ നിന്ന് ഒറ്റയടിയ്ക്ക് ഒരു ശതമാനമായി കുറച്ചത്. മാധ്യമങ്ങള്‍ക്കെതിരെയുള്ള ഈ കരുനീക്കം ജനരോഷത്തിനിടയില്‍ മുങ്ങിപ്പോകുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

ഓര്‍മ്മ വരുന്നത് എണ്‍പതുകളില്‍ വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലും അതില്‍ ഒഴുകിപ്പോയ മനുഷ്യരെ രക്ഷിക്കുന്നതിനു പകരം ഒഴുക്കില്‍പ്പെട്ട് ചത്ത പന്നിയെ തിരക്കിട്ട് ജീപ്പിലേക്ക് കയറ്റുന്ന പോലീസുകാരുടെ ചിത്രമാണ്. മാതൃഭൂമിയുടെ വയനാട് ലേഖകനായിരുന്ന പരേതനായ കെ.ജയചന്ദ്രനാണ് ആ ചിത്രവും വാര്‍ത്തയും മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചത്. തുടര്‍ന്ന് മാനം നഷ്ടപ്പെട്ട പോലീസ് ജയചന്ദ്രനെ അറസ്റ്റ് ചെയ്യുകയും അതിനെതിരെ കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ വന്‍ കലാപം ഉയര്‍ത്തുകയും ചെയ്തു. തുടര്‍ന്നാണ് അദ്ദേഹത്തെ അന്ന് പോലീസ് മോചിപ്പിച്ചത്. സംഭവസമയത്ത് കല്‍പ്പറ്റ എസ്‌ഐയായിരുന്ന ഉദ്യോഗസ്ഥന്‍ ജയചന്ദ്രനെതിരെയും പത്രത്തിനെതിരെയും മാനനഷ്ടത്തിന് കേസ് കൊടുക്കുകയും ചെയ്തു. ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനം നടത്തേണ്ട പോലീസിന്റെ നോട്ടം അപ്പോഴും ചത്തുപോയ പന്നിയുടെ ഇറച്ചിയിലായിരുന്നു എന്നതാണ് അന്ന് ഞെട്ടലോടെ കേരളം കണ്ടത്. മാനനഷ്ടക്കേസുകളുടെ ചരിത്രം പരിശോധിച്ചാല്‍ ഇത്തരം രസകരമായ സംഭവങ്ങള്‍ വേറെയും ഉണ്ട്. ആര്‍ക്കു വേണ്ടിയാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാനുള്ള കോടതി ഫീസ് കുറച്ചതെന്ന് സര്‍ക്കാര്‍ വിശദീകരിക്കേണ്ടിവരും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കോളം

  • കോളം

    ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയി

     

    തിരുവനന്തപുരം: തുടര്‍ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് പോയി. പുലര്‍ച്ചെ കുടുംബത്തോടൊപ്പമാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് യാത്ര തിരിച്ചത്. ദുബായ്...

  • കേരളം

    കേഴുക പ്രിയനാടേ!

     

    പി.കെ ശ്രീനിവാസന്‍ മനുഷ്യത്വം മരവിച്ചുപോയ ഒരു സംസ്ഥാനമാണ് കേരളമെന്ന വിശ്വാസം വീണ്ടും ബലപ്പെട്ടിരിക്കുന്നു. 42 വര്‍ഷക്കാലം മദ്രാസിലും പിന്നീട് ജനിച്ച ചെന്നൈയിലും...

  • കോളം

    തെരുവുനായ ആക്രമണം:ഏഴുവയസുകാരന് ഗുരുതര പരുക്ക്

     

    പാലക്കാട്: തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ആക്രമിച്ച് ഏഴു വയസുകാരന് ഗുരുതര പരുക്ക്. തിരുമിറ്റക്കോട് നെല്ലിക്കാട്ടിരിയില്‍ കുന്നുംപുറത്ത് സക്കീര്‍ ഹുസൈന്റെ മകന്‍ മുഹമ്മദ് ഷിഹാനെയാണ്...

  • കോളം

    ‘തമ്പ്രാനു തിരുവുള്ളക്കേടുണ്ടാക്കുന്ന വര’

     

    മന്ത്രിക്കെതിരെ കാര്‍ട്ടൂണ്‍ വരച്ചാല്‍ ‘വ്യാജ വര ‘ എന്നാക്ഷേപിച്ചു പത്ര സമ്മേളനം നടത്തുന്ന കാലം. മന്ത്രി എം.ബി.രാജേഷിന്റെ കോപത്തിന് ഇടയാക്കിയത് മാതൃഭൂമി...

  • കോളം

    ഉപതെരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ

     

    കോട്ടയം: പുതുപ്പള്ളി നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ രാഷ്ട്രീയപാർട്ടികളും സ്ഥാനാർത്ഥികളും യോഗങ്ങളോ ജാഥകളോ നടത്തണമെങ്കിൽ കൃത്യമായ മാനദണ്ഡങ്ങൾ പുലർത്തണമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്റെ മാതൃകാപെരുമാറ്റം ചട്ടം...

Trending News

To Top