Connect with us

മലയാളികളുടെ ടൈം, നല്ല ബെസ്റ്റ് ടൈം

കോളം

മലയാളികളുടെ ടൈം, നല്ല ബെസ്റ്റ് ടൈം

 

രാവിലെ എഴുന്നേറ്റ്, മുറ്റത്ത് കിടന്ന പത്രമെടുത്ത് വായിച്ച തവളക്കുഴി പഞ്ചായത്ത് പ്രസിഡന്റ് കുമാരേട്ടന്‍ ഞെട്ടി! ഹെല്‍ത്ത് കാര്‍ഡ് അട്ടിമറിക്കേസില്‍ സസ്പെന്‍ഷന്‍ കിട്ടിയ ആര്‍.എം.ഒയെപ്പോലെ ഭര്‍ത്താവ് ഇരിക്കുന്നത് കണ്ട കുമാരേട്ടന്റെ ഭാര്യ അടുത്തെത്തി കാര്യമന്വേഷിച്ചു. നിയമസഭയില്‍ ക്ഷുഭിതനായ മുഖ്യമന്ത്രിയെപ്പോലെ കുമാരേട്ടന്‍ പെട്ടെന്നങ്ങ് പൊട്ടിത്തെറിച്ചു. എന്തിനും ഒരു അതിരുവേണമെന്നും അത് ലംഘിക്കരുതുമെന്നൊക്കെ കുമാരേട്ടന്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. സിനിമാ നടന്റെ വായില്‍നിന്നും ചീത്തവിളികേട്ട യൂട്യൂബറെപ്പോലെ ഭാര്യയ്ക്ക് അതെല്ലാം മിണ്ടാതെ നിന്ന് കേള്‍ക്കേണ്ടി വന്നു. കുമാരേട്ടന്റെ ദേഷ്യത്തിന് കാരണമെന്തെന്ന് കണ്ടെത്താനുള്ള പരിശ്രമത്തിലായിരുന്നു പിന്നീട് ഭാര്യ.

അല്‍പ്പസമയത്തിനുശേഷം, ഹര്‍ത്താല്‍ വേണ്ടെന്നുവച്ച വലതുപക്ഷത്തെപ്പോലെ കുമാരേട്ടനും ഒടുവില്‍ അയഞ്ഞു. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെയുള്ള ബജറ്റായിരിക്കുമെന്നൊക്കെ മന്ത്രി പറഞ്ഞിട്ട് ഇനി വിലകൂടാന്‍ നാട്ടിലൊന്നുമില്ല എന്നറിഞ്ഞതാണ് കുമാരേട്ടന്റെ ദേഷ്യത്തിന് കാരണമെന്ന് ആ സമയംകൊണ്ട് ഭാര്യ മനസിലാക്കി. അടുത്ത അഞ്ച് വര്‍ത്തേക്ക് വിലകൂടില്ലെന്ന പഴയ പത്രവാര്‍ത്ത വീട്ടില്‍ ഫ്രെയിം ചെയ്ത് വച്ചിരിക്കുന്ന കുമാരേട്ടന് ഈ വര്‍ഷത്തെ ബജറ്റ് വാര്‍ത്ത കണ്ടാല്‍ ദേഷ്യം വന്നില്ലെങ്കിലേ അത്ഭുതമുള്ളുവെന്ന് ഭാര്യയ്ക്കും തോന്നി. കേരളത്തെ തൊടാതെ ബജറ്റ് അവതരിപ്പിച്ച കേന്ദ്രത്തെിനെതിരേ പ്രസംഗിച്ച് നാവ് വായിലേക്ക് ഇട്ടതേയുള്ളൂ, അപ്പോഴാണ് മന്ത്രിയുടെ വക സര്‍പ്രൈസ് ഗിഫ്റ്റ്! മദ്യത്തിനും പെട്രോളിനുമൊക്കെ ടാക്സ് കൂട്ടാനാണോ, ലാപ്ടോപ്പും പിടിച്ച് ധനമന്ത്രി പത്രക്കാരുടെ ഫോട്ടോയ്ക്ക് പോസ് ചെയ്തതെന്ന് ആലോചിച്ചിട്ട് കുമാരേട്ടന് ഒരെത്തും പിടിയും കിട്ടിയില്ല.

ഇനി നാട്ടുകാരുടെ മുഖത്ത് നോക്കാതെ എങ്ങനെ പാര്‍ട്ടി ഓഫീസിലെത്തുമെന്നായിരുന്നു കുമാരേട്ടന്റെ ചിന്ത! കൃഷിമന്ത്രിയുടെ ഇസ്രയേല്‍ യാത്ര വെട്ടിയ മുഖ്യമന്ത്രിയെപ്പോലെ കുമാരേട്ടന്റെ യാത്ര തടയാന്‍ ഭാര്യ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ജാമ്യം കിട്ടിയ മാധ്യമപ്രവര്‍ത്തകനെപ്പോലെ കുമാരേട്ടന്‍ ഒടുവില്‍ പാര്‍ട്ടി ഓഫീസിലെത്തി. പക്ഷേ, പാര്‍ട്ടി ഓഫീസിലെ പത്രം വായിച്ച കുമാരേട്ടന് ഇത്തവണത്തെ ബജറ്റില്‍ ഒരു കുറ്റവും കണ്ടെത്താനായില്ല എന്നതാണ് സത്യം. പത്രത്തിന്റെ തലക്കെട്ടുതന്നെ ‘കെ സ്റ്റാര്‍’ എന്നാണ്. ബജറ്റ് കണ്ട് കേരളത്തിലെ ജനങ്ങള്‍ നക്ഷത്രം എണ്ണിയിരിക്കുമ്പോള്‍ ഇങ്ങനൊരു തലക്കെട്ട് നിര്‍ദേശിച്ച പത്രാധിപരെ സമ്മതിക്കണമെന്ന് കുമാരേട്ടന് തോന്നി. പക്ഷേ നേതാക്കളുടെ വിശദീകരണം അനുസരിച്ച് ഒന്നിന്റെയും വില കൂട്ടിയിട്ടില്ല, പുനഃക്രമീകരിച്ചതേയുള്ളൂ. കേരളം കടക്കെണിയില്‍ അല്ല, അതുകൊണ്ടുതന്നെ, ചെറിയതോതിലുള്ള നികുതിയൊക്കെ എല്ലാവര്‍ക്കും അടയ്ക്കാവുന്നതേയുള്ളൂ.

ഏതായാലും ഇത്തവണത്തെ ബജറ്റ് മലയാളികളുടെ തലയില്‍ പതിച്ച ഇടിത്തീയാണെന്നും സര്‍ക്കാര്‍ പിച്ചച്ചട്ടിയില്‍ കൈയിട്ട് വാരുകയാണെന്നുമൊക്കെയായിരുന്നു മൂന്നാം മുന്നണി നേതാക്കള്‍ക്ക് പറയാനുണ്ടായിരുന്നത്. കേന്ദ്ര ബജറ്റില്‍ കേരളത്തിന് ഒരു ആനുകൂല്യവും കിട്ടാതിരുന്നതിനേപ്പറ്റി അവര്‍ക്ക് ഒന്നും പറയാനില്ലേ എന്ന് കുമാരേട്ടന്‍ ശങ്കിച്ചുപോയി! മലയാളികളുടെ നടുവൊടിക്കുന്ന ബജറ്റാണിതെന്നായിരുന്നു പ്രതിപക്ഷത്തിന് പറയാനുണ്ടായിരുന്നത്. കേന്ദ്രവും സംസ്ഥാനവും ഒപ്പത്തിനൊപ്പം വിലകൂട്ടി മുന്നേറുകയാണത്രേ. ഇനി ധനമന്ത്രി കേന്ദ്രബഡ്ജറ്റ് കോപ്പിയടിച്ചതാണോ, അതോ അതില്‍ നിന്നും ആശയം ഉള്‍ക്കൊണ്ടാതാണോ എന്നുമാത്രമേ മനസിലാകാനുള്ളൂ. ഏതായാലും ഇതിനെ ബജറ്റെന്ന് പറയാന്‍ കഴിയില്ല, ‘പുതുക്കിയ വിലവിവര പട്ടിക’ അത്രയും പറഞ്ഞാല്‍ മതിയെന്നാണ് ജനത്തിന് പറയാനുണ്ടായിരുന്നത്.

കിറ്റ് ഫ്രീ ആയി കൊടുക്കാന്‍ അറിയാമെങ്കില്‍ അതിന്റെ ബില്ലും നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് അറിയാമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. ഏഴ് വര്‍ഷം പാര്‍ട്ടി ഭരിച്ചപ്പോള്‍ ഇതാണ് അവസ്ഥയെങ്കില്‍ 35 വര്‍ഷം പാര്‍ട്ടി ഭരിച്ച സംസ്ഥാനത്തിന് ഈ ഗതി വന്നില്ലെങ്കിലേ അതിശയമുള്ളൂവെന്നും അസൂയാലുക്കള്‍ പറയുന്നുണ്ടായിരുന്നു. പ്രതിഷേധം വന്നതോടെ ബജറ്റില്‍ ഇളവുണ്ടാകുമെന്നൊക്കെ പറയുന്നത് കേട്ടു. ഇനി അത് എന്താണെന്ന് ആര്‍ക്കറിയാം. ഏതായാലും മലയാളികളുടെ ടൈം, നല്ല ബെസ്റ്റ് ടൈം!

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കോളം

  • കോളം

    ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയി

     

    തിരുവനന്തപുരം: തുടര്‍ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് പോയി. പുലര്‍ച്ചെ കുടുംബത്തോടൊപ്പമാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് യാത്ര തിരിച്ചത്. ദുബായ്...

  • കേരളം

    കേഴുക പ്രിയനാടേ!

     

    പി.കെ ശ്രീനിവാസന്‍ മനുഷ്യത്വം മരവിച്ചുപോയ ഒരു സംസ്ഥാനമാണ് കേരളമെന്ന വിശ്വാസം വീണ്ടും ബലപ്പെട്ടിരിക്കുന്നു. 42 വര്‍ഷക്കാലം മദ്രാസിലും പിന്നീട് ജനിച്ച ചെന്നൈയിലും...

  • കോളം

    തെരുവുനായ ആക്രമണം:ഏഴുവയസുകാരന് ഗുരുതര പരുക്ക്

     

    പാലക്കാട്: തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ആക്രമിച്ച് ഏഴു വയസുകാരന് ഗുരുതര പരുക്ക്. തിരുമിറ്റക്കോട് നെല്ലിക്കാട്ടിരിയില്‍ കുന്നുംപുറത്ത് സക്കീര്‍ ഹുസൈന്റെ മകന്‍ മുഹമ്മദ് ഷിഹാനെയാണ്...

  • കോളം

    ‘തമ്പ്രാനു തിരുവുള്ളക്കേടുണ്ടാക്കുന്ന വര’

     

    മന്ത്രിക്കെതിരെ കാര്‍ട്ടൂണ്‍ വരച്ചാല്‍ ‘വ്യാജ വര ‘ എന്നാക്ഷേപിച്ചു പത്ര സമ്മേളനം നടത്തുന്ന കാലം. മന്ത്രി എം.ബി.രാജേഷിന്റെ കോപത്തിന് ഇടയാക്കിയത് മാതൃഭൂമി...

  • കോളം

    ഉപതെരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ

     

    കോട്ടയം: പുതുപ്പള്ളി നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ രാഷ്ട്രീയപാർട്ടികളും സ്ഥാനാർത്ഥികളും യോഗങ്ങളോ ജാഥകളോ നടത്തണമെങ്കിൽ കൃത്യമായ മാനദണ്ഡങ്ങൾ പുലർത്തണമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്റെ മാതൃകാപെരുമാറ്റം ചട്ടം...

Trending News

To Top