കോളം
ആകാശത്തിലും കരയിലും ധൂർത്തുകൾ പൊടിപൊടിക്കുമ്പോൾ
അനൂപ്
ഭാഗം 1
ബോധപൂർവ്വം പൊതുഖജനാവിന് നഷ്ടമുണ്ടാക്കുന്ന ഏത് കാര്യവും, സർക്കാർ സംവിധാനത്തെ സ്ഥാപിത താൽപര്യങ്ങൾക്കായി ഉപയോഗിക്കുന്നതും അഴിമതിയാണ്. എന്നാൽ മാധ്യമങ്ങൾ ഇന്ന് അഴിമതിയെ നിസാരവൽക്കരിക്കാൻ ഇട്ടിരിക്കുന്ന ഓമനപേരാണ് ധൂർത്ത്. ധൂർത്ത് എന്ന് മാധ്യമങ്ങൾ ഓമനപ്പേരിട്ട് വിളിക്കുന്ന അഴിമതിയുടെ കാര്യത്തിലും അങ്ങനെ തന്നെ എന്നതാണ് അവസാനം ഉണ്ടായ ബുള്ളറ്റ് പ്രൂഫ് വിവാദവും തെളിയിക്കുന്നത്. വാഹനങ്ങൾ വാങ്ങുന്നതിലെ അഴിമതി അഥവാ ധൂർത്തിൻ്റെയും ഉദ്ഘാടനം ഇടതുപക്ഷ സർക്കാർ നിർവ്വഹിച്ചത് പ്രളയത്തിൽ തകർന്ന് നിന്ന ജനങ്ങളെ പരിഹസിച്ചു കൊണ്ടായിരുന്നു.

കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് 2018ൽ സംസ്ഥാനം അഭിമുഖികരിച്ച പ്രളയത്തെ ഉപയോഗിച്ചാണ് “ആകാശ ധൂർത്തിന്” തിരികൊളുത്തി ഇടത് സർക്കാർ അതിന് തുടക്കമിട്ടത്. ഹെലികോപ്റ്ററിൽ തുടങ്ങിയ അഴിമതി ഇന്ന് ഇതാ ബുള്ളറ്റ് പ്രൂഫ് വിവാദത്തിൽ വരെ എത്തി നിൽക്കുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഗുണകരമാകുമെന്ന് ചൂണ്ടിക്കാട്ടി ഹെലികോപ്റ്റര്‍ വാടകക്ക് എടുക്കാമെന്ന് കേരള പോലീസ് സംസ്ഥാന സര്‍ക്കാറിന് ശിപാര്‍ശ നല്‍കിയതോടെയാണ് എല്ലാത്തിൻ്റെയും തുടക്കം. 2021 ൽ അധികാരത്തിലെത്തിയ രണ്ടാം ഇടത് സർക്കാറും ഇതേ അഴിമതി തന്നെ ആവർത്തിക്കുകയും ആകാശത്ത് നിന്നും അഴിമതിയെ റോഡിലേക്ക് കൂടി വ്യാപിപ്പിക്കുകയും ചെയ്തു.

2020 ഏപ്രിലിൽ തോമസ് ഐസക് ധനമന്ത്രിയായിരുന്നപ്പോഴാണ് സാമ്പത്തിക പ്രതിസന്ധിക്കിടെ ഡൽഹി ആസ്ഥാനമായ പവന്‍ഹാന്‍സ് കമ്പനിയുടെ പത്ത് സീറ്റുള്ള ഇരട്ട എഞ്ചിൻ ഹെലികോപ്റ്റര്‍ 1.44 കോടി മാസ വാടകക്ക് എടുക്കാൻ സർക്കാർ തീരുമാനിച്ചത്. ഒരു മാസം അതായത് 20 മണിക്കൂര്‍ പറക്കാന്‍ ജി.എസ്.ടി കൂടി ചേരുമ്പോള്‍ ഒന്നരക്കോടിയിലധികമായിരുന്നു ചെലവ്. 2021 ഏപ്രിലിൽ കരാർ അവസാനിക്കുന്നത് വരെ ഹെലികോപ്റ്റര്‍ വാടക ഇനത്തില്‍ ഒരു വർഷത്തെ ചിലവ് ജി.എസ്.ടി ഉൾപ്പെടെ രണ്ട് കോടി 22കോടി 21 ലക്ഷം ( 22,21,51,000 ) രൂപയാണ്. മാസവാടകയും അനുബന്ധ ചെലവുകൾക്കുമായി 21 കോടി 64 ലക്ഷം ( 21,64,79,000 ) രൂപയും ഫീസിനും അനുബന്ധ ചെലവിനുമായി അൻപത്തിയാറ് ലക്ഷത്തി എഴുപത്തിരണ്ടായിരം ( 56,72,000 ) രൂപയുമാണ് നല്‍കിയത്. മാവോയിസ്റ്റ് നിരീക്ഷണം, പ്രളയം, മണ്ണിടിച്ചിൽ പോലുള്ള പ്രകൃതിദുരന്തങ്ങൾ സംസ്ഥാനത്ത് തുടർക്കഥയാകുന്ന പശ്ചാത്തലത്തിൽ അതിന് വേണ്ട രക്ഷാപ്രവർത്തനം എന്നിവക്കു വേണ്ടിയാണ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാനുള്ള അടിയന്തരാവശ്യമായി പറയുന്നത്. എന്നാൽ വാങ്ങിയ ശേഷം ഈ ആവശ്യങ്ങൾക്കൊന്നും ഹെലികോപ്റ്റർ ഉപയോഗിച്ചിട്ടില്ല.എത്ര തവണ ഹെലികോപ്റ്റർ ഉപയോഗിച്ചു, മാവോയിസ്റ്റ് വേട്ടയ്ക്ക് ഹെലികോപ്റ്റർ ഉപയോഗിച്ചോ എന്നതടക്കമുള്ള ചോദ്യങ്ങൾക്ക് പോലിസ് ആസ്ഥാനത്തുനിന്ന് വ്യക്തമായ മറുപടിയില്ല എന്നതും അടയാളപ്പെടുത്തുന്നത് ആകാശ ധൂർത്തെന്ന അഴിമതിയെയാണ്. അവയവങ്ങള്‍ അടിയന്തിരമായി എത്തിക്കാനും മുഖ്യമന്ത്രിക്കും ഉദ്യോഗസ്ഥർക്കും ആകാശയാത്ര നടത്താനും വേണ്ടി മാത്രമാണ് കരാർ കാലയളവിൽ ഹെലികോപ്റ്റർ ഉപയോഗിച്ചത്.പെട്ടിമുടിയില്‍ ഉള്‍പ്പെടെ പ്രകൃതി ദുരന്തങ്ങളുണ്ടായപ്പോള്‍ അടിയന്തിര രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായും ഹെലികോപ്റ്റർ ഉപയോഗിച്ചിട്ടില്ല.

ടെൻ്റർ വിളിക്കാതെ പവർഹാൻസിന് കരാർ നൽകിയത് വിവാദമായപ്പോഴും മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നേരിട്ട് സംസ്ഥാനത്തിന്റെ നിലവിലെ സാഹചര്യത്തില്‍ ഹെലികോപ്റ്ററിന്റെ ആവശ്യമുണ്ട് എന്ന വാദവുമായി നേരിട്ട് ന്യായീകരണവുമായി എത്തിയിരുന്നു. പിന്നീട് സംസ്ഥാനം കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴായിരുന്നു ഹെലികോപ്റ്റർ വാടകയിനത്തിലും പൈലറ്റും മറ്റ് 3ജീവനക്കാരുടെ അടക്കം 22 കോടിയുടെ ഭാരിച്ച കണക്ക് പുറത്തുവരുന്നതും .ചിപ്സൺ ഏവിയേഷൻ ഇതേ തുകയ്ക്ക് മൂന്ന് ഹെലികോപ്റ്ററുകൾ വാടകയ്ക്കു നൽകാമെന്ന് അറിയിച്ചിരുന്നതും അതേ സൗകര്യമുള്ള ഹെലികോപ്റ്ററിനു ഛത്തീസ്ഗഡ് സർക്കാർ നൽകിയത് 85 ലക്ഷം രൂപ മാത്രമാണെന്ന വിവരങ്ങളും പിന്നീട് പുറത്ത് വന്നു. കുറഞ്ഞ നിരക്കു വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞ് മൂന്നിരട്ടി ഉയർന്ന നിരക്കു പറഞ്ഞ പവൻഹാൻസ് കമ്പനിയുടെ ഹെലികോപ്റ്റർ വാടയ്ക്കെടുക്കാനുള്ള തീരുമാനത്തെ സ്വകാര്യ കമ്പനിയിൽ നിന്നും ടെൻ്റർ സ്കരിക്കില്ല; കരാർ കൊടുത്തത് പൊതുമേഖല സ്ഥാപനത്തിനാണ് എന്ന കാരണം പറഞ്ഞായിരുന്നു സർക്കാർ ഉയർന്ന് വരുന്ന ആരോപണങ്ങളെ പ്രതിരോധിച്ചത്.എന്നാൽ തുടർ ഭരണത്തിത്തെയ രണ്ടാം സർക്കാർ പവർഹാൻസുമായുള്ള കാലാവധി അവസാനിച്ചപ്പോൾ ടെൻ്റർ വിളിച്ച് 2020 ൽ കുറഞ്ഞ നിരക്ക് ടെൻ്റർ നൽകിയ, മുമ്പ് ഒഴിവാക്കിയ സ്വകാര്യ കമ്പനിക്ക് തന്നെ നൽകിയ വസ്തുക്കളും പൊതുജനങ്ങൾക്ക് മുന്നിലുണ്ട്.

പിന്നീട് സാമ്പത്തിക പ്രതിസന്ധി കാരണം ജനങ്ങളോട് മുണ്ട് മുറുക്കിയുടുക്കാൻ പറഞ്ഞ കെ.എൻ.ബാലഗോപാൽ ധനമന്ത്രിയായിരിക്കെ 2021 ഡിസംബർ കേരള പോലീസ് ഹെലികോപ്റ്റര്‍ കരാര്‍ ചിപ്‌സണ്‍ ഏവിയേഷന് 3 വർഷത്തേക്ക് പുതിയ നൽകിയത്. ഇത്തവണ കരാർ ടെൻ്റർ വിളിച്ചാണ് നൽകിയത്.ഏറ്റവും കുറഞ്ഞ തുകയുടെ ക്വട്ടേഷന്‍ നല്‍കിയ ചിപ്‌സണ്‍ ഏവിയേഷന് പ്രതിമാസം 80 ലക്ഷം രൂപ വാടകക്ക് 20 മണിക്കൂര്‍ ഹെലികോപ്റ്റര്‍ പറത്താനുള്ള കരാർ നൽകിയത്. ആറ് സീറ്റുള്ള ഹെലികോപ്ടര്‍ വാടകക്കെടുത്തത് മൂന്ന് വര്‍ഷത്തേക്കാണ്. അധിക മണിക്കൂറിന് 90,000 രൂപ വീതം അധികം നല്‍കണം.

പ്രതിമാസ ചിലവ് ഒരു കോടി അൻപത് ലക്ഷത്തിൽ നിന്നു നിന്നും 80 ക്ഷേത്തിലേക്ക് എത്തുമ്പോൾ നഗ്നമായ മറ്റൊരു അഴിമതിയായിരുന്നു തെളിഞ്ഞത് എങ്കിലും ആരും മിണ്ടിയില്ല; ഒന്നും സംഭവിച്ചില്ല. സംസ്ഥാനം കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് ഹെലികോപ്റ്റർ വാടകയിനത്തിലെ ഭാരിച്ച കണക്ക് പുറത്തുവരുന്നത്. രണ്ടാം കരാറു ധൂർത്താണ് എന്ന് സർക്കാറും ഫാൻസ് അസോസിയേഷനും അംഗീകരിക്കാതെ സംസ്ഥാനത്തിന് ഹെലികോപ്റ്റർ ആവശ്യമാണ് എന്നാണ് അതിനെയും ന്യായീകരിച്ചത്. വാദത്തിന് അത് അംഗീകരിച്ചാൽ തന്നെ ഒന്നാം കരാറിലൂടെ സംസ്ഥാനത്തിന് പ്രതിമാസം 70 ലക്ഷം രൂപ അതായത് ഒരു വർഷം 8 കോടി 40 ലക്ഷം രൂപ സംസ്ഥാന ഖജനനാവിന് നഷ്ടമുണ്ടാക്കിയത് അഴിമതിയായിരുന്നു എന്നതല്ലേ രണ്ടാം കരാർ തെളിയിക്കുന്നത് എന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്. ഹെലികോപ്റ്ററിൽ തുടങ്ങിയ അഴിമതി റോഡ് മാർഗ്ഗം ഇനി കടലിലേക്ക് വ്യാപിപ്പിച്ച് എയർക്രാഫ്റ്റ് വാങ്ങുന്നതിലേക്ക് എത്തിയാലും അത്ഭുതപ്പെടാനില്ല; കാരണം നിങ്ങൾക്ക് ഈ സർക്കാരിനെപ്പറ്റി ഒരു ചുക്കും അറിയില്ല.
നാടിൻറെ വികസനത്തെ പിന്നോട്ട് നയി ക്കുന്ന വിപത്താണ് അഴിമതി എന്ന് പുതു തലമുറയെ ബോധവൽക്കരിക്കാൻ വേണ്ടിയാണ് വേണ്ടിയായിരുന്നു 2022 ഒക്ടോബർ 31 മുതൽ നവംബർ 5 വരെ സംസ്ഥാന സർക്കാർ ‘അഴിമതി രഹിത കേരളം ക്യാംപയിൻ നടത്തിയത്.

അഴിമതിയെ സ്ഥാപനവൽക്കരിച്ച സർക്കാരാണ് കേരളത്തിൽ അധികാരത്തിലിരിക്കുന്നത് എന്ന ആരോപണം വിവിധ കോണിൽ നിന്നും ഉയരുമ്പോഴാണ് വിജിലൻസ് & ആന്റി കറപ്ഷൻ ബ്യൂറോ ഇത്തരത്തിൽ ബോധവൽക്കരണ പരിപാടികളുമായി എത്തിയത്.ആകാശം മുതൽ കടലിൽ വരെ സർവ്വത്ര അഴിമതി നടത്തിയ ഖ്യാതിയും തുടർ ഭരണം ലഭിച്ച ഒന്നും രണ്ടും സർക്കാറുകൾക്ക് സ്വന്തമാണ് എന്നതും ഇവിടെ കൂട്ടി വായിക്കേണ്ടണ്ടതാണ്.
(തുടരും)
