കോളം
തമിഴ്‌നാട്ടിലെ വിലക്കുറവും കേരളത്തിലെ പാല്‍വില വര്‍ദ്ധനവിലെ കാപട്യങ്ങളും
തിരുവനന്തപുരം: മില്‍മയും ക്ഷീരകര്‍ഷകരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് എന്ന കാരണം ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് പാല്‍ വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.ഡിസംബര്‍ ഒന്ന് മുതല്‍ ലിറ്ററിന് 6 രൂപ വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം. കഴിഞ്ഞ 6 വര്‍ഷത്തിനിടയില്‍ മൂന്നാം തവണയാണ് സംസ്ഥാനത്ത് പാല്‍ വില വര്‍ദ്ധിപ്പിക്കുന്നത്. മൂന്ന് തവണയും ക്ഷീരകര്‍ഷകര്‍ക്ക് വേണ്ടിയാണ് വില വര്‍ദ്ധനവ് എന്നാണ് സര്‍ക്കാര്‍ വിശദീകരണം. 2017 ഫെബ്രുവരിയിലും 2019 സെപ്തംബറിലുമാണ് ഇതിന് മുമ്പ് സര്‍ക്കാര്‍ വില വര്‍ദ്ധിപ്പിച്ചത്. 2017ല്‍ 5 രൂപയും രൂപയും 2019 ല്‍ 4 രൂപയും 2022 ല്‍ 6 രൂപയുമാണ് വര്‍ദ്ധിപ്പിച്ചത്. ആറ് വര്‍ഷത്തിനിടയില്‍ 15 രൂപയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

6 വര്‍ഷങ്ങള്‍ക്കിടയില്‍ നിരക്കില്‍ ഉണ്ടായ വര്‍ദ്ധനവ്
വര്‍ഷം, വര്‍ദ്ധനവ് , പുതിയ വില, എന്നീ ക്രമത്തില്‍
2017 -5 രൂപ – നീലക്കവര്‍ 40 – കടും നീല 42 – കൊഴുപ്പു കൂടിയ പച്ച, കാവിക്കവര്‍ 44
2019- 4 രൂപ – നീലക്കവര്‍ 44 – കടും നീല 46 – കൊഴുപ്പു കൂടിയ പച്ച, കാവിക്കവര്‍ 48
2022-6 രൂപ -നീലക്കവര്‍ 50 – കടും നീല 52 കൊഴുപ്പു കൂടിയ പച്ച, കാവിക്കവര്‍ര്‍ 54

കുതിച്ചുയരുന്ന കാലിത്തീറ്റ വിലയില്‍
പിടിച്ചു നില്‍ക്കാനാകാതെ ക്ഷീര കര്‍ഷകര്‍
2022 ഏപ്രില്‍ മെയ് മാസത്തില്‍ മാത്രം കാലിതീറ്റക്ക് 110 രൂപയാണ് വര്‍ധിച്ചത്. 2022 നവംബറില്‍ 50 കിലോ ചാക്കിന് ഒറ്റയടിക്ക് കേരള ഫീഡ്‌സ് 150 രൂപയാണ് കൂട്ടിയത്. വില കൂട്ടുന്നതില്‍ സര്‍ക്കാര്‍ കമ്പനികളും സ്വകാര്യ കമ്പനികളും മത്സരിക്കുമ്പോഴാണ് വില വര്‍ദ്ധിപ്പിച്ച് എല്ലാം ക്ഷീരകര്‍ഷകര്‍ക്ക് വേണ്ടിയാണ് എന്ന് സര്‍ക്കാറും മില്‍മയും അവകാശപ്പെടുന്നത്. സ്വകാര്യ -സര്‍ക്കാര്‍ കാലിത്തീറ്റ കമ്പനികളുടെ ചൂഷണം അവസാനിപ്പിച്ചാല്‍ മാത്രമേ വില വര്‍ദ്ധനവ് കൊണ്ട് ക്ഷീര കര്‍ഷകര്‍ക്ക് വില വര്‍ദ്ധനവിന്റെ പ്രയോജനം ലഭിക്കുകയുള്ളു. അതിന് സര്‍ക്കാര്‍ സബ്‌സിഡി നിരക്കില്‍ ക്ഷീര കര്‍ഷകര്‍ക്ക് കാലിത്തീറ്റ എത്തിച്ച് നല്‍കണം അതോടൊപ്പം വൈക്കോല്‍ ഇറക്കുമതി കൂടാതെ ആഭ്യന്തര വൈക്കോല്‍ പരാമവധി സംഭരിച്ച് കര്‍ഷകന് എത്തിക്കാനുള്ള നടപടിയുണ്ടാകുകയും വേണം. നിലവില്‍ ശരാശരി പച്ചപ്പുല്ലോ വയ്‌ക്കോലോ 20 കിലോ പശുവിന് നല്‍കണം. വൈക്കോലിനും വില കൂടി. 220 രൂപയക്ക് ഒരു കെട്ട് വൈക്കോല്‍ കിട്ടിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 400 രൂപയ്ക്ക് മുകളില്‍ നല്‍കണം. തീറ്റപുല്ലിനും സംസ്ഥാനത്ത് കടുത്ത ക്ഷാമം നേരിടുകയാണ്. തമിഴ്‌നാട്ടില്‍ നിന്നു വരുന്ന കച്ചിത്തിരിയാണ് ഇപ്പോള്‍ കര്‍ഷകര്‍ക്ക് ഏക ആശ്രയം. ഒരു തിരിക്ക് 30 രൂപയാണ് ഇതിന്റെ വില.

കേരളത്തില്‍ പാല്‍ വില വര്‍ദ്ധിപ്പിക്കുമ്പോള്‍ തൊട്ടടുത്ത സംസ്ഥാനമായ തമിഴ്‌നാട്ടില്‍ 3 രൂപ കുറച്ചിരിക്കുകയാണ്. ലിറ്ററിന് മൂന്ന് രൂപ കുറയ്ക്കും എന്നത് ഭരണകക്ഷിയായ ഡിഎംകെയുടെ പ്രകടനപത്രികയിലുണ്ടായിരുന്നു. നവംബര്‍ 4 മുതല്‍ പാലിന് വില കുറച്ച് ആ വാഗ്ദാനം പാലിച്ചിരിക്കുകയാണ് സ്റ്റാലിന്‍ സര്‍ക്കാര്‍. തമിഴ്നാട്ടില്‍ സംസ്ഥാന സര്‍ക്കാര്‍ സഹകരണ കമ്പനിയായ ആവിന്‍ വഴിയാണ് വിതരണം നടത്തുന്നത്. ഉപഭോക്താക്കാള്‍ക്ക് ഡിസ്‌കൗണ്ട് കാര്‍ഡും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. പാല്‍ വില കുറച്ചതിനെ തുടര്‍ന്നുണ്ടായ നഷ്ടം നികത്താന്‍ ആവിന് സര്‍ ക്കാര്‍ സബ്‌സിഡിയും അനുവദിച്ചു. ടോണ്‍ഡ് മില്‍ക്ക് (നീലക്കവര്‍) വില 43 രൂപയില്‍ നിന്ന് 40 രൂപയായി കുറഞ്ഞു. ഡിസ്‌കൗണ്ട് കാര്‍ഡുള്ള ഉപഭോക്താക്കള്‍ക്ക് വീണ്ടും വിലക്കുറവില്‍ വില്‍ (37 രൂപ) ലഭ്യമാകും . സ്റ്റാന്‍ഡേര്‍ഡ് പാല്‍ (പച്ച): 44 രൂപ (പുതിയ നിരക്ക്), 47 രൂപ (പഴയത്) എന്നിങ്ങനെയാണ് തമിഴ്‌നാട്ടിലെ പാല്‍ വില.
