Connect with us

വഖഫ് നിയമഭേദഗതി: നിര്‍ണ്ണായക ഉത്തരവ് ഇന്ന്

ദേശീയം

വഖഫ് നിയമഭേദഗതി: നിര്‍ണ്ണായക ഉത്തരവ് ഇന്ന്

തിരുവനന്തപുരം: വഖഫ് നിയമഭേദഗതി ചോദ്യംചെയ്യുന്ന ഹര്‍ജികളില്‍ സുപ്രീംകോടതിയുടെ നിര്‍ണ്ണായക ഉത്തരവ് ഇന്ന്. ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് നിയമം സ്റ്റേ ചെയ്യുന്നതില്‍ ഉത്തരവിറക്കും. രാവിലെ പത്തരയ്ക്കാവും കോടതി ഉത്തരവ് പറയുക. കഴിഞ്ഞ മേയ് 22 നാണ് നിയമത്തിന്റെ ഭരണഘടന സാധ്യത ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റിയത്. നിയമത്തിലെ ചില വകുപ്പുകളുടെ സ്റ്റേ ഉള്‍പ്പെടെയുള്ള ആവശ്യങ്ങളിലാകും ഉത്തരവിറക്കുന്നത്. പുതിയ നിയമത്തിലെ വകുപ്പുകളുടെ ഭരണഘടനാ സാധുത ചോദ്യംചെയ്യുന്ന മുഖ്യവിഷയം പിന്നീട് പരിഗണിക്കും.

നിയമം ഭരണഘടന ലംഘനമെന്നാണ് ഹര്‍ജിക്കാര്‍ വാദിക്കുന്നത്. വഖഫ് സ്വത്തുക്കള്‍ പിടിച്ചെടുക്കാനുള്ള നീക്കമാണിത്. വഖഫ് ബോര്‍ഡുകളില്‍ ഇതരമതസ്ഥരുടെ നിയമനം തെറ്റാണ്. അഞ്ച് വര്‍ഷം മുസ്സീ മതം അനുഷ്ഠിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കണം. ദീര്‍ഘകാല ഉപയോഗം കൊണ്ട് വഖഫ് ആയ സ്വത്തുക്കള്‍ക്ക് സാധുതയുണ്ട്. എല്ലാ സ്വത്തുക്കള്‍ക്കും രേഖകള്‍ നിര്‍ബന്ധമാക്കാനാകില്ല. അന്വേഷണം തുടങ്ങിയാലുടന്‍ വഖഫ് സ്വത്ത് അതല്ലാതാകുമെന്ന വ്യവസ്ഥ അംഗീകരിക്കാനാവില്ലെന്നും ഹര്‍ജിക്കാര്‍ പറയുന്നു.

നിയമത്തില്‍ ഭരണഘടനാ വിരുദ്ധതയില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദിക്കുന്നു. വഖഫ് ഇസ്സാമിലെ ആനിവാര്യമായ മതാചാരമല്ല. സ്വത്തുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മതാടിസ്ഥാനത്തില്‍ അല്ല തീരുമാനം. വഖഫില്‍ പുറമ്പോക്കുണ്ടോയെന്ന് പരിശോധിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. നിയമപ്രകാരമുള്ള നടപടികളില്‍ എതിര്‍പ്പുണ്ടെങ്കില്‍ കോടതിയെ സമീപിക്കാം. ഏകപക്ഷീയമായി നിയമം പാസാക്കിയെന്ന് ഹര്‍ജിക്കാരുടെ വാദം തെറ്റാണെന്നും കേന്ദ്രസര്‍ക്കാര്‍ പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in ദേശീയം

Trending News

To Top