Connect with us

കൂടുതല്‍ കുട്ടികള്‍ മരിക്കുമെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ്

അന്തര്‍ദേശീയം

കൂടുതല്‍ കുട്ടികള്‍ മരിക്കുമെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ്

ന്യുഡല്‍ഹി: കൂടുതല്‍ സഹായം എത്തിയില്ലെങ്കില്‍ 48 മണിക്കൂറിനകം ഗാസയില്‍ 14,000 കുട്ടികള്‍ മരിക്കുമെന്ന് ഐക്യരാഷ്ട്ര സഭ ഇന്നലെ മുന്നറിയിപ്പ് നല്‍കി. ഗാസയിലെ മാനുഷിക സഹായങ്ങള്‍ നിഷേധിക്കുന്ന ഇസ്രയേല്‍ നടപടിക്കെതിരെ ബ്രിട്ടന്‍, ഫ്രാന്‍സ്, കാനഡ എന്നീ രാജ്യങ്ങള്‍ ശക്തമായ നിലപാടുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് ഐക്യരാഷ്ട്രസഭ അധികൃതരുടെ പ്രതികരണം. മാനുഷിക സഹായങ്ങള്‍ നിഷേധിക്കുന്നത് തുടര്‍ന്നാല്‍ സംയുക്ത നടപടിയിലേക്ക് കടക്കുമെന്നും ഈ രാജ്യങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.

അതിനിടെ, ഗാസയില്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഇസ്രയേലുമായുള്ള വ്യാപാര ചര്‍ച്ചകള്‍ മരവിപ്പിച്ച് ബ്രിട്ടന്‍. ഗാസയിലെ ആക്രമണം ഇസ്രയേല്‍ ഉടന്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ നടപടിയുണ്ടാവുമെന്ന് ബ്രിട്ടനും ഫ്രാന്‍സും കാനഡയും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഗാസയിലെ സാഹചര്യം ഭീതിപ്പെടുത്തുന്നതാണെന്ന് പാര്‍ലമെന്റില്‍ വിശദമാക്കിയതിന് പിന്നാലെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഇസ്രയേലുമായുള്ള വ്യാപാര ചര്‍ച്ചകള്‍ മരവിപ്പിച്ചത്. ഇസ്രയേല്‍ ആക്രമണത്തില്‍ താറുമാറായ ഗാസയില്‍ സഹായമെത്തിക്കാന്‍ അനുവദിക്കണമെന്ന് ഇസ്രയേലിനോട് ആഗോള രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in അന്തര്‍ദേശീയം

Trending News

To Top