അന്തര്‍ദേശീയം
ചിരഞ്ജീവി നായകനാകുന്ന ‘വാള്‍ട്ടര്‍ വീരയ്യ’യിലെ ഗാനത്തിന്റെ പ്രമോ പുറത്തുവിട്ടു
ചിരഞ്ജീവി നായകനാകുന്ന പുതിയ ചിത്രമാണ് ‘വാള്‍ട്ടര്‍ വീരയ്യ’. കെ എസ് രവീന്ദ്ര (ബോബി കൊല്ലി) ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോബി കൊല്ലിയുടേത് തന്നെ ചിത്രത്തിന്റെ കഥയും സംഭാഷണവും. ചിത്രത്തിലെ ഗാനത്തിന്റെ പ്രമോ പുറത്തുവിട്ടു. ‘ബോസ് പാര്‍ട്ടി’ എന്ന ഗാനത്തിന്റെ പ്രൊമോയാണ് പുറത്തുവിട്ടിരിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. കോന വെങ്കട്, കെ ചക്രവര്‍ത്തി റെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ചിരഞ്ജീവിയുടെ കരിയറിലെ 154-ാം ചിത്രമാണ് ഇത്.
