Connect with us

ഭീകരാക്രമണം: കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

അന്തര്‍ദേശീയം

ഭീകരാക്രമണം: കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ന്യുഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തെ കുറിച്ചുള്ള എന്‍.ഐ.എ. അന്വേഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭീകരാക്രമണത്തില്‍ പാകിസ്ഥാന്റെ പങ്ക് തെളിയിക്കുന്ന വിവരങ്ങള്‍ ശേഖരിക്കുകയാണ് എന്‍.ഐ.എ. പാകിസ്ഥാന്‍ ചാരസംഘടന ഐ.എസ്.ഐ., ഇന്റിലിജന്‍സ് ഏജന്‍സി, ലഷ്‌ക്കര്‍ എന്നിവരുടെ പങ്കിന് എന്‍.ഐ.എ. തെളിവ് ശേഖരിച്ചു. ലഷ്‌കര്‍ ഭീകരരെ നിയന്ത്രിച്ചത് മുതിര്‍ന്ന ഐ.എസ്.ഐ. ഉദ്യോഗസ്ഥര്‍ ആണെന്ന് എന്‍.ഐ.എ. കണ്ടെത്തല്‍. 40 വെടിയുണ്ടകളാണ് സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയത്. ഇവ പരിശോധനയ്ക്ക് അയച്ചു. ഇതുവരെ എന്‍.ഐ.എ. 2500 പേരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. 150 പേര്‍ എന്‍.ഐ.എ. കസ്റ്റഡിയില്‍ തുടരുകയാണ്.

തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി, ഇന്ത്യന്‍ വെബ്‌സൈറ്റുകളില്‍ നുഴഞ്ഞുകയറാന്‍ പാകിസ്ഥാന്‍ പിന്തുണയുള്ള ഹാക്കര്‍ ഗ്രൂപ്പുകളുടെ ശ്രമം നടക്കുന്നുണ്ട്. ഈ ഹാക്കിംഗ് ശ്രമങ്ങള്‍ ഇന്ത്യന്‍ സൈബര്‍ സുരക്ഷാ ഏജന്‍സികള്‍ വേഗത്തില്‍ കണ്ടെത്തുകയും നിര്‍വീര്യമാക്കുകയും ചെയ്തു. അടുത്ത കാലത്ത് നടന്ന പഹല്‍ഗാം ഭീകരാക്രമണത്തിലെ ഇരകളെ പരിഹസിക്കുന്ന സന്ദേശങ്ങള്‍ ഉപയോഗിച്ച് വെബ്‌സൈറ്റുകള്‍ വികൃതമാക്കാനായിരുന്നു ഹാക്കര്‍മാരുടെ ശ്രമം.

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ – പാക് ബന്ധം വഷളായതോടെ താമസക്കാര്‍ക്ക് പാക് അധീന കശ്മീരിലെ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. ഇന്ത്യയുടെ ആക്രമണം ഉണ്ടാകുമെന്നും അതിനായി തയ്യാറെടുക്കാനുമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിയന്ത്രണരേഖയ്ക്ക് സമീപം താമസിക്കുന്നവരോട് ചുരുങ്ങിയത് രണ്ടുമാസത്തേക്കെങ്കിലും ആവശ്യമായ ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും സംഭരിച്ചുവെക്കാന്‍ പാക് അധീന കശ്മീര്‍ പ്രധാനമന്ത്രി ചൗധരി അന്‍വറുള്‍ ഹഖ് നിര്‍ദേശിച്ചു. സര്‍വകക്ഷിയോഗത്തിനു ശേഷമാണ് അദ്ദേഹം ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്.

ഇന്ത്യയില്‍നിന്ന് മടങ്ങുന്ന പാക് പൗരന്മാര്‍ക്കായി വാഗാ അതിര്‍ത്തി തുറന്നിടുമെന്ന് പാകിസ്താന്‍ അറിയിച്ചിട്ടുണ്ട്. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക് പൗരന്മാരെ അവരുടെ ഭാഗത്തെ അതിര്‍ത്തി കടക്കാന്‍ ഇന്ത്യന്‍ അധികൃതര്‍ അനുവദിക്കുകയാണെങ്കില്‍ അവരെ സ്വീകരിക്കാന്‍ പാകിസ്താന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

പാക് അധീന കശ്മീരിലെ ജനങ്ങള്‍ക്ക് യുദ്ധ സാഹചര്യം നേരിടാന്‍ പാകിസ്ഥാന്‍ സൈന്യം പരിശീലനം നല്‍കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. മേഖലയില്‍ ആയിരത്തിലധികം മദ്രസകള്‍ അടച്ചുപൂട്ടി. ജനങ്ങളെ സ്‌കൂളുകളിലെ ക്യാംപുകളിലേക്ക് മാറ്റിയാണ് പരിശീലനം നല്‍കുന്നത്. അതിനിടെ കരയില്‍ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന ബാലിസ്റ്റിക് മിസൈന്‍ പരീക്ഷണത്തിന് പാകിസ്ഥാന്‍ തയ്യാറെടുക്കുന്നതായും കേന്ദ്ര സര്‍ക്കാരിന് വിവരം ലഭിച്ചു. ഇത് പ്രകോപനമായി കണക്കാക്കുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. അതേസമയം പാകിസ്ഥാനുള്ള ധനസഹായം നിര്‍ത്തണമെന്ന് ലോകബാങ്കിനോടും ഐ.എം.എഫിനോടും ആവശ്യപ്പെടാനും ഇന്ത്യ തീരുമാനിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in അന്തര്‍ദേശീയം

Trending News

To Top