Connect with us

നിലാവിന്റെ ജാലകം തുറന്ന എഴുത്തുകാരി

കല-സാഹിത്യം

നിലാവിന്റെ ജാലകം തുറന്ന എഴുത്തുകാരി

തിനഞ്ചുകാരിയുടെ എഴുത്തുമോഹങ്ങള്‍ക്ക് ചിറകുനല്‍കി ഒരു പുസ്തകം വിരിയുന്നു. അക്ഷരങ്ങളേയും കവിതയേയും ഒരുപാട് സ്‌നേഹിക്കുന്ന അഞ്ജന മധു എന്ന പത്താംക്ലാസുകാരിയുടെ 28 കവിതകള്‍ പുസ്തകമാകുന്നു. ‘നിലാവിന്റെ ജാലകം’ എന്നു പേരിട്ടിരിക്കുന്ന പുസ്തകം പുന്നപ്ര ജെ.ബി സ്‌കൂളില്‍ നാളെ  ഉച്ചകഴിഞ്ഞ് പ്രകാശനത്തിനൊരുങ്ങുകയാണ്.

അറവുകാട് ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനിയായ അഞ്ജന ആദ്യമായി കവിത എഴുതിത്തുടങ്ങുന്നത് നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ്. എന്താണ് കവിതയെന്നും എങ്ങനെയെഴുതണമെന്നും അറിഞ്ഞു തുടങ്ങുന്ന കാലംമുതല്‍ ചെറുതും വലുതുമായ കവിതകള്‍ എഴുതിത്തുടങ്ങിയ ഈ കുഞ്ഞു കവയിത്രി ഇതിനോടകം 28 കവിതകളെ എഴുത്തുലോകത്തോട് ചേര്‍ത്തുവെച്ചു.  ഈ 28 കവിതകളും അടങ്ങുന്ന ‘നിലാവിന്റെ ജാലകം’ നാളെ പകല്‍ വെളിച്ചത്തില്‍ സ്വപ്‌നസാക്ഷാത്കാരമാകുകയാണ്.

അഞ്ജനയുടെ സ്‌കൂളില്‍ ആദ്യമായാണ് ഒരു വിദ്യാര്‍ത്ഥിനി കവിതാ പുസ്തകം വായനാ ലോകത്തിന് സമ്മാനിക്കുന്നത് എന്നത് കൂട്ടുകാര്‍ക്കും അധ്യാപകര്‍ക്കും അഭിമാന നിമിഷമാണ്. എല്ലാവരും അതിന്റെ സന്തോഷത്തില്‍ത്തന്നെ. സിന്ധു ടീച്ചറാണ് തന്റെ കവിതകള്‍ പുസ്തകരൂപത്തിലാക്കാം എന്ന് ആദ്യമായി നിര്‍ദേശിച്ചതെന്ന് സന്തോഷത്തോടെ പറയുന്നു അഞ്ജന. ആറു വര്‍ഷംകൊണ്ട് എഴുതിയ 28 കവിതകളും ഒരുപാട് തിരുത്തിക്കുറിക്കലുകളിലേക്ക് പോയിട്ടില്ലെന്നും ആശയം മനസിലേക്ക് വന്നാല്‍ ഉടനേ എഴുതിത്തീര്‍ക്കുകയാണ് താന്‍ ചെയ്യുകയെന്നും കുഞ്ഞു കവയത്രി പറയുന്നു. പ്രകൃതിയും മനുഷ്യനും പല വികാരങ്ങളിലൂടെ അഞ്ജനയുടെ കവിതയിലേക്കെത്തുന്നുണ്ട്.

കവിതകളേ സ്‌നേഹിക്കുന്ന അഞ്ജനയ്ക്ക് ഏറ്റവുമിഷ്ടമുള്ള കവി കുമാരനാശാനാണ്. വീണപൂവാണ് മനസിലെന്നുമുള്ള കവിത. വീണപൂവിനോടും ആശാനോടുമുള്ള സ്‌നേഹം തന്റെ മനസില്‍ മായാതെ നില്‍ക്കുന്നതാണെന്ന് തെളിയിക്കുന്നുണ്ട് അഞ്ജനയുടെ കവിതകള്‍. അയ്യപ്പണിക്കരുടെ കവിതകളേയും വായനയില്‍ ഒപ്പംകൂട്ടാറുണ്ട് ഈ കൊച്ചുമിടുക്കി.

കവിതകള്‍ക്കുപുറമേ കഥകള്‍ക്കും അഞ്ജനയുടെ ലോകത്തില്‍ ഇടമുണ്ട്. അധ്യാപകരും മാതാപിതാക്കളും ഈ എഴുത്തുകാരിക്കുനല്‍കിയ പിന്തുണ ചെറുതല്ല. അമ്മ ഷീബയും അച്ഛന്‍ മധുവും തന്റെ കവിതയുടെ ആസ്വാദകരാണെന്ന് അഞ്ജന പറയുന്നു. നാലാം ക്ലാസുകാരനായ അനിയന്‍ അതുലും കുഞ്ഞി കഥകള്‍ എഴുതാറുണ്ട്.

എഴുത്തുകാരിയെന്നതിലുപരി നൃത്തത്തിന്റെ വഴിയേയും അഞ്ജന സഞ്ചരിക്കുന്നുണ്ട്. 10 വര്‍ഷമായി ഭരതനാട്യവും മോഹിനിയാട്ടവും പഠിക്കുന്ന ഈ പെണ്‍കുട്ടിയുടെ ആഗ്രഹം ഐ.പി.എസ് നേടുക എന്നതാണ്.

അഞ്ജനയുടെ തൂലികയ്ക്ക് ശക്തിയും പിന്തുണയും നല്‍കുന്നവര്‍ എന്നും അത് തുടരട്ടേ…കവിതകളുടെ, കഥകളുടെ, നൃത്തത്തിന്റെ ലോകത്തിലൂടെ സഞ്ചരിച്ച് തന്റെ സ്വപ്‌നങ്ങളുടെ ജാലകം ഈ കുഞ്ഞുകവയിത്രി തുറക്കട്ടേ…

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കല-സാഹിത്യം

  • കല-സാഹിത്യം

    സോപാധികം കവി ത- ആർ. സന്തോഷ്ബാബു

     

      എല്ലാ ചമയങ്ങളുമഴി- ച്ചിനിയും സ്നേഹിച്ചേ. ഇഷ്ടങ്ങളൊന്നൂടൊന്ന് തൊട്ടുചേർത്തേ. മൃദുലമായ ചുണ്ടുകൾ ചേർത്തുള്ള സ്നേഹം വിശുദ്ധമാക്കിയേ. ആകാശത്തൂന്നെടുത്ത നീലക്കണ്ണുകളവിടെ തിരിച്ചുവെച്ചേ. ആദ്യകാഴ്ചയിൽ...

  • കല-സാഹിത്യം

    ഒറ്റപ്പെടുന്നവർ (കവിത)

     

    ഒരുമിച്ചു ഒരേ പാഠം പഠിച്ചവന്റെ ചുടുചോരയിൽ തിമിർക്കുന്ന സൗഹൃദം   പ്രണയത്തിന്റെ തീക്കടലിൽ കാമത്തിന്റെ കത്തിമുന   നിറഭേദങ്ങളറിയാതെ രാത്രിസഞ്ചാരങ്ങളിൽ ഒഴുകുന്ന...

  • കല-സാഹിത്യം

    ഒറ്റയ്ക്കൊരു പെൺകുട്ടി (കവിത)

     

    ഒറ്റയ്ക്കൊരു പെൺകുട്ടി (കവിത)   ആർ. സന്തോഷ്ബാബു ശ്രീകുമാർ കരിയാടിന്റെ ‘സ്കൂൾ പൂട്ടി’ എന്ന കവിത സ്കൂൾ ലൈബ്രറിയിലിരുന്നു വായിച്ചു കൊണ്ടിരിക്കെയാണ്...

  • കല-സാഹിത്യം

    കാറല്‍മണ്ണയില്‍ നടന്നത് വേറിട്ട സാഹിത്യോത്സവം

     

    നാട് നീളെ സാഹിത്യോത്സവങ്ങളാണ്. പ്രസാധകര്‍, രാഷ്ട്രീയപാര്‍ട്ടികള്‍, പോഷകസംഘടനകള്‍ എന്നിങ്ങനെ പല താല്പര്യങ്ങളുമായി ഫെസ്റ്റിവലുകള്‍ ഒരുങ്ങുന്നു. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി ഒരു...

  • കല-സാഹിത്യം

    Stone men (Poem)

     

    Bindu Jagadeesh Stone men are walking the earth Rocks are coming alive Under the dark ages....

Trending News

To Top