Connect with us

ഗ്യാസ് സിലിണ്ടറുകള്‍ തുറന്നുവിട്ട് പ്രതിഷേധം

ദേശീയം

ഗ്യാസ് സിലിണ്ടറുകള്‍ തുറന്നുവിട്ട് പ്രതിഷേധം

ന്യുഡല്‍ഹി: ഗ്യാസ് സിലിണ്ടറുകള്‍ തുറന്നുവിട്ട് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ എല്‍.പി.ജി. പ്ലാന്റില്‍ പ്രതിഷേധം. ഡ്രൈവര്‍മാരുടെയും പോര്‍ട്ടര്‍മാരുടെയും സമരമാണ് അക്രമാസക്തമായത്. മൂന്ന് വര്‍ഷത്തെ കുടിശ്ശിക നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം

പശ്ചിമ ബംഗാളിലെ ബുഡ്ജ് ബുഡ്ജിലുള്ള പ്ലാന്റിലാണ് സംഭവം. പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ തകര്‍ക്കുകയും ഗ്യാസ് സിലിണ്ടറുകള്‍ തുറന്നുവിടുകയും റോഡുകളില്‍ ഇന്ധനം ഒഴിക്കുകയും ചെയ്തു. ഈ സംഭവത്തില്‍ 40ല്‍ അധികം പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു.

കുടിശ്ശിക തീര്‍പ്പാക്കാത്തതിനെ ചൊല്ലി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിന് പിന്നാലെയാണ് സംഘര്‍ഷം ആരംഭിച്ചത്. ഡയമണ്ട് ഹാര്‍ബര്‍ എംപിയും തൃണമൂല്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുമായ അഭിഷേക് ബാനര്‍ജിയുമായി അടുപ്പമുള്ള ജഹാംഗീര്‍ ഖാന്‍ ആണ് യോഗത്തിന് മുന്‍കൈ എടുത്തത്. യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ ഡ്രൈവര്‍മാര്‍ക്ക് നേരെ ചില സാമൂഹ്യ വിരുദ്ധര്‍ ആക്രമണം അഴിച്ചുവിട്ടെന്നാണ് പരാതി

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in ദേശീയം

Trending News

To Top