Connect with us

പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം ഇന്ന് ആരംഭിക്കും

ദേശീയം

പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം ഇന്ന് ആരംഭിക്കും

ന്യുഡല്‍ഹി: ഒരുമാസം നീണ്ടു നില്‍ക്കുന്ന പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. അടുത്തമാസം 21 വരെയാണ് സിറ്റിംഗ്. സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പത്ത് മണിക്ക് മാധ്യമങ്ങളെ കാണും.

പഹല്‍ഗാം ഭീകരാക്രമണം, ഇന്ത്യാ പാക് സംഘര്‍ഷത്തില്‍ ട്രംപിന്റെ ഇടപെടല്‍, ബീഹാറിലെ വോട്ടര്‍പട്ടിക പരിഷ്‌കരണം, എയര്‍ ഇന്ത്യ വിമാനാപകടം തുടങ്ങിയ വിഷയങ്ങള്‍ ശക്തമായി ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.

പഹല്‍ഗാം ഭീകരാക്രമണം നടത്തിയ ഭീകരരെ ഇതുവരെ പിടികൂടാത്തതും ഓപ്പറേഷന്‍ സിന്ദൂറില്‍ ട്രംപിന്റെ അവകാശവാദങ്ങളും പ്രതിപക്ഷം ശക്തമായി ഉന്നയിച്ചേക്കും. കൂടാതെ ഇന്ത്യ പാക് സംഘര്‍ഷത്തില്‍ ട്രംപുന്നയിക്കുന്ന അവകാശവാദങ്ങില്‍ കേന്ദ്രത്തിന്റെ മറുപടിയും പ്രതിപക്ഷം ആരായും. എയര്‍ ഇന്ത്യ വിമാനാപകടവുമായി ബന്ധപ്പെട്ട് വ്യോമയാന മന്ത്രാലയത്തിന്റെ ഉത്തരം തേടി അമ്പതോളം ചോദ്യങ്ങള്‍ എംപിമാര്‍ തയാറാക്കിയിട്ടുണ്ട്.

ബീഹാറിലെ വോട്ടര്‍പട്ടിക പരിഷ്‌കരണവും ഇത്തവണ രംഗം കലുഷിതമാക്കും. അതേ സമയം ഓപ്പറേഷന്‍ സിന്ദൂറടക്കം പ്രധാനപ്പെട്ട എല്ലാ വിഷയവും സഭയില്‍ ചര്‍ച്ചചെയ്യാന്‍ സന്നദ്ധമാണെന്ന് പാര്‍ലമെന്ററികാര്യമന്ത്രി കിരണ്‍ റിജിജു അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in ദേശീയം

Trending News

To Top