Connect with us

ഇന്ത്യന്‍ നടപടിക്കെതിരെ പ്രതിഷേധം തുടര്‍ന്ന് പാകിസ്ഥാന്‍

അന്തര്‍ദേശീയം

ഇന്ത്യന്‍ നടപടിക്കെതിരെ പ്രതിഷേധം തുടര്‍ന്ന് പാകിസ്ഥാന്‍

ന്യുഡല്‍ഹി: സിന്ധു നദീ ജല കരാര്‍ മരവിപ്പിച്ച ഇന്ത്യന്‍ നടപടിക്കെതിരെ പ്രതിഷേധം തുടര്‍ന്ന് പാകിസ്ഥാന്‍. ഓരോ തുളളി വെള്ളത്തിലും പാകിസ്ഥാനും അവകാശമുണ്ടെന്നും കരാര്‍ ഏകപക്ഷീയമായി പിന്‍വലിക്കാനാവില്ലെന്നും പാക് മന്ത്രി അഹമ്മദ് ഖാന്‍ ലഘാരി പ്രതികരിച്ചു.

ഇന്ത്യ പാക് സംഘര്‍ഷം രൂക്ഷമാകുമ്പോള്‍ ചൈന പാകിസ്ഥാന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. പാകിസ്ഥാന്‍ എല്ലാ കാലത്തെയും സുഹൃത്താണെന്നും പാകിസ്ഥാന്റെ പരമാധികാരവും സുരക്ഷയും അഖണ്ഡതയും ഉറപ്പാക്കാന്‍ കൂടെയുണ്ടാവുമെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. പഹല്‍ഗാം ആക്രമണത്തില്‍ നിഷ്പക്ഷ അന്വേഷണം ആണ് വേണ്ടതെന്നും ചൈന വ്യക്തമാക്കി.

അതേസമയം, പാകിസ്ഥാന്‍ പ്രകോപനം തുടര്‍ന്നാല്‍ വെടിനിര്‍ത്തല്‍ കരാറില്‍ നിന്ന് പിന്‍വാങ്ങാന്‍ ഇന്ത്യ തയാറെടുക്കുകയാണ്. പാകിസ്ഥാന്‍ പലയിടത്തും വെടിവയ്പ് തുടരുകയാണ്. കഴിഞ്ഞ 48 മണിക്കൂറില്‍ നിയന്ത്രണ രേഖയില്‍ പലയിടത്തും പാകിസ്ഥാന്‍ വെടിവയ്പ് നടത്തി. അതോടൊപ്പം നിയന്ത്രണ രേഖയില്‍ ഏത് സാഹചര്യം നേരിടാനും തയ്യാറെന്ന് സൈന്യം വ്യക്തമാക്കി.

 

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in അന്തര്‍ദേശീയം

Trending News

To Top