കായികം
ഇന്ത്യയുടെ നടപടിക്കെതിരേ പാകിസ്താന്‍ പരാതി നല്‍കി
ന്യുഡല്‍ഹി: ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ഇന്ത്യാ – പാക് മത്സരത്തിന് മുമ്പും ശേഷവും ഹസ്തദാനം നല്‍കാതിരുന്ന ഇന്ത്യയുടെ നടപടിക്കെതിരേ പാകിസ്ഥാന്‍ മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിന് പരാതി നല്‍കി. ഇതിനു പിന്നാലെ പക്ഷപാതപരമായി നിലപാടെടുത്ത ഇദ്ദേഹത്തെ പാനലില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ഐ.സി.സി.യോട് ആവശ്യപ്പെട്ടു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ടൂര്‍ണമെന്റില്‍നിന്ന് പിന്മാറുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പി.സി.ബി. മുന്നറിയിപ്പ് നല്‍കിയതായാണ് റിപ്പോര്‍ട്ട്.
