Connect with us

പാകിസ്ഥാന്‍ ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍

കായികം

പാകിസ്ഥാന്‍ ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍

ന്യുഡല്‍ഹി: പാകിസ്ഥാന്‍ ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍. ഇന്നലെ ഒരു മണിക്കൂറോളം വൈകി ആരംഭിച്ച നിര്‍ണായക മത്സരത്തില്‍ 41 റണ്‍സിന്റെ ജയം നേടിയാണ് ഗ്രൂപ്പ് എയില്‍ നിന്ന് ഇന്ത്യയ്ക്ക് പിന്നാലെ പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിലെത്തിയത്.

ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുത്തു. മറുപടിക്കിറങ്ങിയ യു.എ.ഇ. 17.4 ഓവറില്‍ 105 റണ്‍സിന് ഓള്‍ഔട്ടായി. ഒരുഘട്ടത്തില്‍ 85/3 എന്ന നിലയിലായിരുന്ന യു.എ. ഇ.ക്ക് തുടര്‍ന്ന് 20 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ 7 വിക്കറ്റുകളും നഷ്ടമാവുകയായിരുന്നു. രാഹുല്‍ ചോപ്രയാണ് (35) യു.എ.ഇയുടെ ടോപ് സ്‌കോറര്‍.

പാകിസ്ഥാനായി ഷഹീന്‍ അഫ്രീദിയും, ഹാരിസ് റൗഫും, അബ്രാര്‍ അഹമ്മദും 2 വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ പതര്‍ച്ചയോടെ തുടങ്ങിയ പാകിസ്ഥാനെ അര്‍ദ്ധ സെഞ്ച്വറിനേടിയ ഫഖര്‍ സമാനും (50), അവസാനം വെടിക്കെട്ട് നടത്തിയ ഷഹീന്‍ ആഫ്രീദിയും (14 പന്തില്‍ 29 നോട്ടൗട്ട്) ആണ് ഭേദപ്പെട്ട ടോട്ടലലില്‍ എത്തിച്ചത്.

ഓപ്പണര്‍ സയിം അയൂബ് (0) തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഡക്കായി. ജുനൈദ് സിദിഖിക്കാണ് വിക്കറ്റ്. ജുനൈദ് ആകെ 4 വിക്കറ്റ് വീഴ്ത്തി.

 

 

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കായികം

Trending News

To Top