Connect with us

ഏഷ്യാകപ്പ് ടൂര്‍ണമെന്റ്: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

കായികം

ഏഷ്യാകപ്പ് ടൂര്‍ണമെന്റ്: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ന്യുഡല്‍ഹി: ഏഷ്യാകപ്പ് ടൂര്‍ണമെന്റിനുള്ള 15അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലിടം പിടിച്ചിട്ടുണ്ട്. സൂര്യകുമാര്‍ യാദവാണ് നായകന്‍. ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ഉപനായകനായി ടീമിലുണ്ട്. ജസ്പ്രീത് ബുംറയും ടീമിലുണ്ട്. അഭിഷേക് ശര്‍മ, തിലക് വര്‍മ, റിങ്കു സിങ് എന്നിവരാണ് ടീമിലിടം പിടിച്ച മറ്റു ബാറ്റര്‍മാര്‍. ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബൈ, അക്ഷര്‍ പട്ടേല്‍ എന്നിവരാണ് ഓള്‍റൗണ്ടര്‍മാര്‍.

സഞ്ജുവിന് പുറമേ ജിതേഷ് ശര്‍മയും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്. ബൂംറക്ക് പുറമെ അര്‍ഷ്ദീപ് സിങ്ങും ഹര്‍ഷിത് റാണയുമാണ് മറ്റുപേസര്‍മാര്‍. വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ് എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍. അതേസമയം ടീമിലിടം പിടിക്കുമെന്ന് കരുതിയ ശ്രേയസ്സ് അയ്യര്‍, യശസ്വി ജയ്‌സ്വാള്‍, മുഹമ്മദ് സിറാജ് എന്നിവര്‍ 15 അംഗ പട്ടികയിലില്ല. ടി20 ഫോര്‍മാറ്റിലുള്ള ഇത്തവണത്തെ ഏഷ്യാ കപ്പ് ടൂര്‍ണമെന്റ് യുഎഇയിലാണ് നടക്കുന്നത്. സെപ്റ്റംബര്‍ ഒമ്പതിന് ആരംഭിക്കുന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ 28നാണ്.

 

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കായികം

Trending News

To Top