Connect with us

ഇന്ത്യക്ക് ആറ് റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയം

കായികം

ഇന്ത്യക്ക് ആറ് റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയം

ന്യുഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ആറ് റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയം. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പര 2-2 ന് സമനിലയായി. അവസാന ദിനം നാലു വിക്കറ്റ് ശേഷിക്കെ ജയത്തിലേക്ക് 35 റണ്‍സായിരുന്നു ഇംഗ്ലണ്ടിന് വേണ്ടിയിരുന്നത്. എന്നാല്‍ രണ്ടാമിന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റെടുത്ത മുഹമ്മദ് സിറാജും നാലു വിക്കറ്റെടുത്ത പ്രസിദ്ധ് കൃഷ്ണയും ചേര്‍ന്ന് ഒമ്പത് ഓവറില്‍ ഇംഗ്ലണ്ടിന്റെ ശേഷിക്കുന്ന വിക്കറ്റുകള്‍ എറിഞ്ഞിട്ട് ഇന്ത്യക്ക് അവിസ്മരണീയ വിജയം സമ്മാനിച്ചു. കൈക്ക് പരിക്കേറ്റ ക്രിസ് വോക്‌സ് ബാറ്റിംഗിനിറങ്ങിയെങ്കിലും ഇന്ത്യന്‍ ജയം തടയാനായില്ല.

ഇംഗ്ലണ്ടിനെതിരായ ഓവല്‍ ടെസ്റ്റിലെ ആവേശ ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യ നേട്ടം കൊയ്തു. ഇംഗ്ലണ്ടിനെതിരായ പരമ്പര 2 – 2 സമനിലയായതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് പട്ടികയില്‍ ഇംഗ്ലണ്ടിനെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

ഓരോ പന്തും എറിയുന്നത് തനിക്കുവേണ്ടിയല്ലെന്നും രാജ്യത്തിനുവേണ്ടിയാണെന്നും ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ് പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ടിന്നിംഗ്‌സുകളിലുമായി 9 വിക്കറ്റെടുത്ത് കളിയിലെ താരമായ മുഹമ്മദ് സിറാജ് എറിഞ്ഞു തളര്‍ന്നോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് ഹൃദയം തൊടുന്ന മറുപടി നല്‍കിയത്. ലോര്‍ഡ്‌സില്‍ അവസാനം ഔട്ടായപ്പോഴും ഓവലില്‍ ഹാരി ബ്രൂക്കിന്റെ ക്യാച്ച് നഷ്ടമാക്കിയപ്പോഴും ഞാന്‍ ചിന്തിച്ചിരുന്നു, ദൈവമേ, എന്നോട് മാത്രം എന്താണ് ഇങ്ങനെ ചെയ്യുന്നതെന്ന്. എന്നാല്‍ ദൈവം എനിക്കുവേണ്ടി നല്ല കാര്യങ്ങളും എഴുതിവെച്ചിട്ടുണ്ടായിരുന്നു. അതാണ് ഇവിടെ കണ്ടതെന്നും സിറാജ് പറഞ്ഞു.

ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ റണ്‍വേട്ടയില്‍ മുന്നിലെത്തി ഇന്ത്യയുടെ ശുഭ്മാന്‍ ഗില്ലും വിക്കറ്റ് വേട്ടയില്‍മുന്നിലെത്തി മുഹമ്മദ് സിറാജും. അഞ്ച് ടെസ്റ്റില്‍ നിന്ന് നാലു സെഞ്ചുറികള്‍ ഉള്‍പ്പെടെ 754 റണ്‍സുമായാണ് ഇന്ത്യയുടെ ശുഭ്മാന്‍ ഗില്‍ റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനത്തെത്തിയത്. അഞ്ച് ടെസ്റ്റിലും കളിച്ച സിറാജ് പരമ്പരയില്‍ 185.3 ഓവറുകള്‍ പന്തെറിഞ്ഞാണ് 23 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനായത്.

ഓവല്‍ ടെസ്റ്റില്‍ കൈവിട്ടെന്ന് കരുതിയ കളി ഇന്ത്യന്‍ സംഘം തിരിച്ചുപിടിച്ചതിന് പിന്നാലെ കഴിഞ്ഞദിവസം താന്‍ പറഞ്ഞതിന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ക്ഷമാപണം നടത്തി. കഴിഞ്ഞ ദിവസം താന്‍ ടീം ഇന്ത്യയുടെ പ്രകടനത്തില്‍ സംശയം പ്രകടിപ്പിച്ചത് തെറ്റായിപ്പോയെന്ന് തരൂര്‍ എക്‌സില്‍ കുറിച്ചു. ഇന്ത്യന്‍ ടീമിന്റെ ജയം വാക്കുകള്‍ക്കതീതമാണെന്നും തരൂര്‍ പറഞ്ഞു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കായികം

Trending News

To Top