കായികം
ഓവല്‍ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്
ന്യുഡല്‍ഹി: ഓവല്‍ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. ഇന്ത്യ ഉയര്‍ത്തിയ 374 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് മഴ കാരണം നാലാം ദിവസത്തെ കളിയവസാനിപ്പിക്കുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സെന്ന നിലയിലാണ്. നാല് വിക്കറ്റ് മാത്രം ശേഷിക്കേ ജയത്തിലേക്ക് അവര്‍ക്കിനി 35 റണ്‍സ് കൂടി വേണം. ഒരു വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിനെ 111 റണ്‍സെടുത്ത ഹാരി ബ്രൂക്കിന്റെയും 105 റണ്‍സെടുത്ത ജോ റൂട്ടിന്റെയും ഇന്നിംഗ്‌സുകളാണ് മികച്ച നിലയിലെത്തിച്ചത്. എന്നാല്‍ ഇരുവരെയും പുറത്താക്കി ഇന്ത്യ ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കുകയായിരുന്നു. പരുക്കേറ്റ ക്രിസ് വോക്‌സ് ബാറ്റു ചെയ്തില്ലെങ്കില്‍ മൂന്നു വിക്കറ്റ് വീണാലും കളി ഇന്ത്യയ്ക്ക് അനുകൂലമാകും.
