Connect with us

ഇന്ത്യക്കെതിരെ പ്രകോപന പ്രസ്താവനകളുമായി പാക് മേധാവി

അന്തര്‍ദേശീയം

ഇന്ത്യക്കെതിരെ പ്രകോപന പ്രസ്താവനകളുമായി പാക് മേധാവി

ന്യുഡല്‍ഹി: ഇന്ത്യക്കെതിരെ പ്രകോപന പ്രസ്താവനകളുമായി പാക് സൈനിക മേധാവി അസിം മുനീര്‍. ഇന്ത്യ വിശ്വഗുരു എന്ന് സ്വയം പറയുന്നു, സത്യത്തില്‍ അതല്ലെന്ന് പാക് സൈനിക മേധാവി അസിം മുനീര്‍ പറഞ്ഞു.

കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയം അല്ല. കശ്മീര്‍ പാകിസ്ഥാന്റെ ജീവനാഡിയാണെന്നും അസിം മുനീര്‍ പറഞ്ഞു. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെയാണ് ഇന്ത്യക്കെതിരെ അസിം മുനീര്‍ പ്രകോപന പ്രസ്താവനകള്‍ നടത്തിയത്.

ഇന്ത്യയ്‌ക്കെതിരെ ആണവ ഭീഷണിയും മുഴക്കിയ അസിം മുനീര്‍, പാകിസ്ഥാന്‍ ആണവ രാഷ്ട്രമാണെന്നും പാകിസ്ഥാന്‍ തകര്‍ന്നാല്‍ ലോകത്തിന്റെ പകുതിയും ഒപ്പം തകര്‍ക്കുമെന്നും പറഞ്ഞു.

ഇന്ത്യ സിന്ധു നദിയില്‍ അണക്കെട്ട് പണിതാല്‍ പൂര്‍ത്തിയായ ഉടന്‍ മിസൈല്‍ അയച്ച് തകര്‍ക്കും. സിന്ധു നദി ഇന്ത്യക്കാരുടെ സ്വന്തമല്ലെന്നും അസിം മുനീര്‍ പറഞ്ഞു. അമേരിക്കയില്‍ പാക് വ്യവസായികളുടെ പരിപാടിയിലാണ് പ്രകോപന പ്രസ്താവന നടത്തിയത്.

 

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in അന്തര്‍ദേശീയം

Trending News

To Top