കായികം
അർജൻ്റീനയ്ക്ക് പുതുജീവൻ
അർജൻ്റീനയ്ക്ക് പുതുജീവൻ, മെക്സിക്കോയ്ക്കെതിരെ എതിരില്ലാത്ത രണ്ട് ഗോൾ ജയം.
ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷമാണ് മെക്സിക്കൻ പ്രതിരോധക്കോട്ട പിളർത്തി അർജൻ്റീന വിജയ വഴിയിലെത്തിയത്.
സൂപ്പർ താരം ലയണൽ മെസ്സി മുന്നിൽ നിന്ന് നയിച്ച കളിയിൽ ആദ്യ ഗോളും നേടിയത് മെസ്സി തന്നെയാണ്.
അത് വരെ പ്രതിരോധത്തിൽ കളിച്ച മെക്സിക്കോ ഉണർന്ന് കളിച്ചെങ്കിലും മെസിയുടെ അസിസ്റ്റിൽ എൻസോ ഫെർണാണ്ടസ് ഗോൾ നേടിയതോടെ മെക്സിക്കൻ പതനം പൂർത്തിയായി.
