Connect with us

ലോകകപ്പ് ഫുട്ബോള്‍; ഫ്രാന്‍സ് പ്രീക്വാര്‍ട്ടറില്‍

കായികം

ലോകകപ്പ് ഫുട്ബോള്‍; ഫ്രാന്‍സ് പ്രീക്വാര്‍ട്ടറില്‍

അത്യന്തം വാശിയേറിയ മത്സരത്തില്‍ ഡെൻമാർക്കിനെ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് തോല്പിച്ചാണ് ഫ്രാൻസ് പ്രീ ക്വാര്‍ട്ടറില്‍ എത്തുന്ന ആദ്യ ടീമായത്.

ഫ്രാൻസിന് വേണ്ടി കിലിയന്‍ എംബാപ്പെയാണ് രണ്ട് ​ഗോളുകളും നേടിയത്.
ഇതോടെ മൂന്ന് ഗോളുകളുമായി എംബാപ്പേ ഖത്തര്‍ ലോകകപ്പിലെ ഗോള്‍ വേട്ടക്കാരില്‍ മുന്നിലെത്തി.

ഡെൻമാർക്കിന്റെ ആശ്വാസ ​ഗോൾ ക്രിസ്റ്റ്യൻസന്റെ വകയായിരുന്നു.

ഗോള്‍ രഹിതമായ ഒന്നാം പകുതിക്ക് ശേഷം കളി മാറിയതോടെ മനോഹരമായ ആക്രമണ ഫുട്ബോളിന് സ്റ്റേഡിയം സാക്ഷിയായി.
ഇരു ടീമും നിരവധി ഗോളവസരങ്ങളാണ് സൃഷ്ടിച്ചത്‌.

ഗോളികളുടെ മികവ് കണ്ട മത്സരത്തില്‍ പലപ്പോഴും ഗോള്‍ പോസ്റ്റും വില്ലനായി.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കായികം

Trending News

To Top