Connect with us

രാജ്യത്ത് പുതിയ ജി.എസ്.ടി. നിരക്ക് പ്രാബല്യത്തില്‍

ദേശീയം

രാജ്യത്ത് പുതിയ ജി.എസ്.ടി. നിരക്ക് പ്രാബല്യത്തില്‍

ന്യുഡല്‍ഹി: രാജ്യത്ത് പുതിയ ജി.എസ്.ടി. നിരക്ക് പ്രാബല്യത്തില്‍. അഞ്ചു ശതമാനവും, 18 ശതമാനം എന്നീ രണ്ടു സ്ലാബുകളില്‍ മാത്രമായിരിക്കും ഇന്ന് മുതല്‍ ജി.എസ്.ടി. നികുതി നിരക്ക്. 99 ശതമാനം സാധനങ്ങളും അഞ്ച് ശതമാനം സ്ലാബിലാകും വരികയെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. വിലക്കുറവിന്റെ ഗുണം ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ വിപണിയില്‍ നീരീക്ഷണം തുടരുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

പാലുല്‍പ്പന്നങ്ങള്‍ക്കും ജി.എസ്.ടി. ഇളവ് ലഭിച്ചതോടെ മില്‍മയുടെ പാലുല്‍പ്പന്നങ്ങള്‍ക്ക് ഇന്ന് മുതല്‍ വില കുറയും. നെയ്യ്, വെണ്ണ, പനീര്‍, ഐസ്‌ക്രീം തുടങ്ങി നൂറിലധികം ഉത്പന്നങ്ങളുടെ വിലയാണ് കുറയുന്നത്. മില്‍മ നെയ്യ് ഒരു ലിറ്ററിന് 45 രൂപ കുറയും. 240 രൂപയുണ്ടായിരുന്ന 400 ഗ്രാം വെണ്ണ 15 രൂപ കുറഞ്ഞ് 225 രൂപയ്ക്ക്

ലഭിക്കും. 500 ഗ്രാം പനീറിന്റെ വില 245 രൂപയില്‍ നിന്ന് 234 രൂപയായി കുറയും. ഒരു ലിറ്റര്‍ മില്‍മ വാനില ഐസ്‌ക്രീമിന്റെ വില 220 രൂപയില്‍ നിന്ന് 196 രൂപയായും കുറഞ്ഞിട്ടുണ്ട്. അതേസമയം, സംസ്ഥാനത്ത് ലോട്ടറിയുടെ ജി.എസ്.ടി. കൂട്ടിയെങ്കിലും ടിക്കറ്റിന്റെ വില കൂടില്ല. നിലവിലെ ടിക്കറ്റ് നിരക്ക് തുടരുമെന്ന് ധനവകുപ്പ് വ്യക്തമാക്കി. സമ്മാനത്തുകയുടെ എണ്ണത്തിലും ഏജന്റുമാരുടെ കമ്മീഷനിലും മാറ്റം വരുത്താനാണ് തീരുമാനം. കമ്മീഷനിലായിരിക്കും വലിയ കുറവുണ്ടാകുക. ലോട്ടറി ജി.എസ്.ടി. 28 ശതമാനത്തില്‍ നിന്ന് 40 ശതമാനമായാണ് കൂടിയത്.

വിലക്കുറവ് സംബന്ധിച്ച് കര്‍ശന നിരീക്ഷണം ഉണ്ടാകുമെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. കമ്പനികള്‍ വിലക്കുറവിന്റെ ഗുണം ജനങ്ങളിലേക്ക് എത്തിക്കുമെന്ന് ഉറപ്പാക്കും. അതേസമയം, കഴിഞ്ഞക്കാലത്തെ അധിക ജി.എസ്.ടിയുടെ ലാഭം സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ കേന്ദ്രം നല്‍കുമോയെന്ന് അഖിലേഷ് യാദവ് വിമര്‍ശിച്ചു.

രാജ്യവ്യാപകമായി സെപ്റ്റംബര്‍ 22 മുതല്‍ 29 വരെ ജിഎസ്ടി സേവിങ്‌സ് ഫെസ്റ്റിവല്‍ ആചരിക്കാന്‍ ബി.ജെ.പി. തയാറെടുക്കുകയാണ്. ജി.എസ്.ടി. പരിഷ്‌കരണത്തിന്റെ ഗുണവശങ്ങളെക്കുറിച്ച് താഴെത്തട്ടില്‍വരെ ബോധവത്കരണം നടത്തുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി തങ്ങളുടെ മണ്ഡലങ്ങളില്‍ പദയാത്ര നടത്തി വിവിധ തട്ടിലുള്ളവരുമായി സംവദിക്കാന്‍ പാര്‍ട്ടി എംപിമാര്‍ക്ക് ബിജെപി നിര്‍ദേശം നല്‍കി.

ജി.എസ്.ടി. സേവിംഗ്‌സ് ഉത്സവത്തിന് ഇന്ന് മുതല്‍ തുടക്കമാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് ഇന്നലെ സംസാരിച്ചപ്പോഴാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ജനങ്ങള്‍ക്ക് നവരാത്രി ആശംസകള്‍ നേര്‍ന്നുകൊണ്ട് തുടങ്ങിയ മോദി സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാകും ഈ മാറ്റം എന്നും പറഞ്ഞു. ഈ പരിഷ്‌ക്കാരം ഇന്ത്യയുടെ വികാസത്തെ ത്വരിതപ്പെടുത്തുമെന്നും മധ്യവര്‍ഗം, യുവാക്കള്‍, കര്‍ഷകര്‍ അങ്ങനെ എല്ലാവര്‍ക്കും പ്രയോജനം ലഭിക്കുമെന്നും ദൈനംദിന ആവശ്യങ്ങള്‍ വളരെ കുറഞ്ഞ ചിലവില്‍ നിറവേറ്റപ്പെടുമെന്നും നികുതി ഭാരത്തില്‍ നിന്ന് ജനങ്ങള്‍ക്ക് മോചനം ഉണ്ടാകും എന്നും നവ മധ്യ വര്‍ഗത്തിന് ഇരട്ടി ഐശ്വര്യമാണ് ഉണ്ടാവുകയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in ദേശീയം

Trending News

To Top