Connect with us

കാലത്തിനൊപ്പം എന്നും ലതാജി

മഞ്ഞിനുമപ്പുറം

കാലത്തിനൊപ്പം എന്നും ലതാജി

മാനവരാശിയെ സംഗീതം കൊണ്ട് ബന്ധിപ്പിച്ച ആ കണ്ണിയും മുറിഞ്ഞുപോയി. ഭാഷയ്ക്കും മതത്തിനും ദേശത്തിനും അതീതമാണ് ലതാ മങ്കേഷ്‌ക്കറുടെ മധുരശബ്ദം. അവര്‍ പാടിയ പാട്ടുകളുടെ അര്‍ത്ഥം അറിയാത്ത കോടികളാണ് ആ പാട്ടുകള്‍ മനസ്സിലും ഹൃദയത്തിലും കൊണ്ടുനടക്കുന്നത്.

മുഹമ്മദ് റാഫി പോയപ്പോള്‍ മനുഷ്യര്‍ക്കുണ്ടായ നഷ്ടത്തിന് സമാനമാണ് ലതാജിയുടെ വേര്‍പാട്. ആസുരമായ കോവിഡ് കാലത്ത് എസ്പിബിക്ക് പിന്നാലെ ലതാ മങ്കേഷ്‌ക്കറും യാത്രയായപ്പോള്‍ എല്ലാ ഇന്ത്യക്കാരുടെയും വീട്ടിലെ ഒരംഗം നഷ്ടപ്പെട്ട ദുഃഖമാണ് നിറയുന്നത്.

ലോകജനതയെ ഇതുപോലെ സ്വാധീനിച്ച മറ്റൊരു വാനമ്പാടി ഇനി വരുമോ? കാലത്തെ മറികടക്കുന്ന ലതാജിയുടെ ‘സത്യം ശിവം സുന്ദരം’ എന്ന പാട്ട് ഒരിക്കല്‍ കൂടി കേള്‍ക്കൂ…

https://music.youtube.com/watch?v=1t0slYxNdoQ&feature=share

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in മഞ്ഞിനുമപ്പുറം

Trending News

To Top