Connect with us

ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ-പാക് ഫൈനല്‍

കായികം

ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ-പാക് ഫൈനല്‍

ന്യുഡല്‍ഹി: ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ-പാക് ഫൈനല്‍. ഇന്നലെ രാത്രി സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ബംഗ്ലാദേശിനെ പാകിസ്ഥാന്‍ കീഴടക്കി. ടൂര്‍ണമെന്റില്‍ മൂന്നാം തവണയാണ് ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടാന്‍ പോകുന്നത്. കളിച്ച രണ്ട് മത്സരങ്ങളിലും ഇന്ത്യ വിജയിച്ചു. ഞായറാഴ്ചയാണ് ഫൈനല്‍.

ബംഗ്ലാദേശിനെ 11 റണ്‍സിനാണ് പാകിസ്ഥാന്‍ കീഴടക്കിയത്. പാകിസ്ഥാന്‍ ഉയര്‍ത്തിയ 136 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ ബംഗ്ലാദേശിന് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സെടുക്കാനേ ആയുള്ളൂ. പാകിസ്ഥാനായി ഹാരിസ് റൗഫും ഷഹീന്‍ അഫ്രീദിയും മൂന്നുവീതം വിക്കറ്റെടുത്തു.

 

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കായികം

Trending News

To Top