കായികം
ഇന്ത്യ സൂപ്പര്‍ ഓവറില്‍ ശ്രീലങ്കയെ തോല്‍പ്പിച്ചു
ന്യുഡല്‍ഹി : ഏഷ്യാ കപ്പിലെ അവസാന സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ഇന്ത്യ സൂപ്പര്‍ ഓവറില്‍ ശ്രീലങ്കയെ തോല്‍പ്പിച്ചു. 203 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക മത്സരം സമനിലയില്‍ തളച്ചു. തുടര്‍ന്നാണ് സൂപ്പര്‍ ഓവറില്‍ ഇന്ത്യ ജയം സ്വന്തമാക്കിയത്.
20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ശ്രീലങ്ക 202 റണ്‍സെടുത്തത്. ലങ്കയ്ക്കായി പതും നിസങ്ക സെഞ്ചുറിയുമായി തിളങ്ങി. സൂപ്പര്‍ ഓവറില്‍ ലങ്ക ഉയര്‍ത്തിയ മൂന്ന് റണ്‍സ് വിജയലക്ഷ്യം ഇന്ത്യ അനാസായാസം മറി കടന്നു. ഞായറാഴ്ചയാണ് ഇന്ത്യ-പാക്കിസ്ഥാന്‍ ഫൈനല്‍.
