അന്തര്‍ദേശീയം
ഗ്ലോബല്‍ ടൈംസിനെ വിമര്‍ശിച്ച് ഇന്ത്യ
ന്യുഡല്‍ഹി: പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമിട്ട ഓപ്പറേഷന്‍ സിന്ദൂര്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയ ചൈനീസ് മാധ്യമ സ്ഥാപനമായ ഗ്ലോബല്‍ ടൈംസിനെ വിമര്‍ശിച്ച് ഇന്ത്യ. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിന് മുമ്പ് വസ്തുതകള്‍ പരിശോധിക്കാനും ഉറവിടങ്ങളെ ക്രോസ് ചെക്ക് ചെയ്യാനും പോര്‍ട്ടലിനോട് ഇന്ത്യ ആവശ്യപ്പെട്ടു. ‘പാകിസ്ഥാനിലെ വിവിധ സ്ഥലങ്ങളില്‍ ഇന്ത്യ നടത്തിയ രാത്രികാല വ്യോമാക്രമണങ്ങള്‍ക്ക് മറുപടിയായി പാകിസ്ഥാന്‍ എയര്‍ഫോഴ്‌സ് ഇന്ത്യന്‍ പോര്‍വിമാനം വെടിവെച്ചിട്ടു’ എന്നാണ് പാകിസ്ഥാന്‍ സൈന്യത്തിലെ വൃത്തങ്ങളെ ഉദ്ധരിച്ച് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്.
