കായികം
കാന്‍ഡിഡേറ്റ്‌സ് ചെസില്‍ വിജയിയായി ഗുകേഷ്
ന്യുഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള കൗമാരക്കാരന്‍ ഗുകേഷ് ദൊമ്മരാജു കാനഡയില്‍ നടന്ന കാന്‍ഡിഡേറ്റ്‌സ് ചെസ് ടൂര്‍ണമെന്റില്‍ ചരിത്ര വിജയം നേടി. 14 റൗണ്ട് നീണ്ടുനിന്ന മത്സരത്തില്‍ അമേരിക്കന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഹികാരു നകമുറയെ 14-ാം റൗണ്ടില്‍ സമനിലയില്‍ തളച്ചതോടെയാണ് കാന്‍ഡിഡേറ്റ്‌സ് ചെസില്‍ ഗുകേഷ് വിജയിയായത്.
ഇതോടെ പ്രധാന ടൂര്‍ണമെന്റില്‍ വിജയം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഗുകേഷ് .ലോകചാമ്പ്യനെ തീരുമാനിക്കുന്ന മത്സരത്തിലേക്ക് ഗുകേഷ് ഇതോടെ യോഗ്യത നേടി .ഈ വര്‍ഷം നിലവിലെ ചാമ്പ്യനായ ഡിംഗ് ലിറെനെ ഗുകേഷ് നേരിടും. ഒന്‍പതു പോയിന്റുകളാണ് ടൂര്‍ണമെന്റില്‍ ഗുകേഷ് സ്വന്തമാക്കിയത്. ഇന്നു പുലര്‍ച്ചെ അവസാന റൗണ്ടിനിറങ്ങുമ്പോള്‍ ഗുകേഷിന് എതിരാളികളേക്കാള്‍ അരപോയിന്റ് ലീഡ് ഉണ്ടായിരുന്നു. അവസാന മത്സരത്തില്‍ എതിരാളി ഹികാരു നകാമുറയെ സമനിലയില്‍ തളച്ചാണ് കാന്‍ഡിഡേറ്റ്‌സ് കിരീടം ഗുകേഷ് സ്വന്തമാക്കിയത്.
